ചെറുതോണി: 60 കഴിഞ്ഞ കർഷകർക്കെല്ലാം 5000 രൂപ പെൻഷൻ നൽകണമെന്നും കാർഷിക മേഖലക്ക് മുൻതൂക്കം നൽകുന്ന പദ്ധതികൾക്ക് മുൻഗണന നൽകണമെന്നും കേരള കർഷക യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് 1000 രൂപ ഓണം അലവൻസ് നൽകുന്നതുപോലെ കൃഷി ഭവൻ തലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന കർഷകർക്കും 1000 രൂപ കാഷ് അവാർഡ് നൽകണം.
ജില്ല പ്രസിഡന്റ് ബിനുജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി, ഷാജി കാരിമുട്ടം, ജോബിൾ മാത്യു, സോജി ജോൺ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.