ചെറുതോണി: സിവിൽ സർവിസ് പരീക്ഷയിൽ 41ാം റാങ്ക് നേടി ഇടുക്കിക്ക് അഭിമാനമായി അശ്വതി ജിജി. വിമുക്തഭടൻ മുരിക്കാശ്ശേരി വരേമ്പപ്ലാക്കൽ ജിജിയുടെയും ഓമനയുടെയും മകളാണ്. മൂന്നാമത്തെ പരിശ്രമത്തിലാണ് സ്വപ്നതുല്യനേട്ടം സ്വന്തമാക്കാൻ അശ്വതിക്ക് കഴിഞ്ഞത്.
എറണാകുളം ജില്ലയിലെ ഉൗന്നുകല്ലിെല സ്വകാര്യ സ്കൂളിലായിരുന്നു 10ാം ക്ലാസ് വരെ പഠിച്ചത്. സൈനികനായ പിതാവ് ജോലി ചെയ്ത പല സംസ്ഥാനത്തും മാറിമാറിയായിരുന്നു തുടർ വിദ്യാഭ്യാസം. വായുസേനയിൽ 32 വർഷത്തെ സേവനത്തിനുശേഷമാണ് ജിജി വിരമിച്ചത്.
മൂന്നാർ എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് പാസായ ശേഷം ഇൻഫോസിസിൽ ജോലിക്കു കയറി. ഇക്കാലത്താണ് സിവിൽ സർവിസ് ആഗ്രഹത്തിന് ചിറക് മുളക്കുന്നത്. അവിടെനിന്ന് ചെന്നൈക്ക് പോയി ജോലിയും പഠനവും തുടർന്നു. പഠിക്കാൻ സമയം കുറവായിരുന്നെങ്കിലും പ്രതീക്ഷ കൈവിട്ടില്ല. രണ്ട് ശ്രമം പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ പരിശ്രമം ഫലം കണ്ട സന്തോഷത്തിലാണ് അശ്വതി. ഐ.പി.എസാണ് താൽപര്യം.
വീട്ടുകാരെപോലെ നാട്ടുകാരും അശ്വതിയുടെ നേട്ടത്തിൽ സന്തോഷത്തിലാണ്. മകൾക്ക് സിവിൽ സർവിസ് റാങ്കുകിട്ടിയ വിവരം ആദ്യമറിഞ്ഞത് ജിജിയാണ്. എറണാകുളത്ത് പാലാരിവട്ടത്ത് കേന്ദ്രസർക്കാറിെൻറ ആധാർ സേവ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജിജി വൈകീട്ട് താമസിക്കുന്ന മുറിയിലെത്തിയപ്പോൾ സുഹൃത്താണ് വിവരം വിളിച്ചറിയിക്കുന്നത്. ആദ്യം ചെയ്തത് ചിന്നാറിെല ഭാര്യ ഓമനയെ അറിയിക്കുകയായിരുന്നു. അച്ഛൻ പറഞ്ഞാണ് അശ്വതിയും വിവരം അറിഞ്ഞത്. അശ്വിനും അശ്വിതും ഇരട്ട സഹോദരങ്ങളാണ്. അശ്വതി ഇപ്പോൾ ചെന്നൈയിലാണുള്ളത്. അടുത്ത ആഴ്ച തിരികെ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.