അശ്വിൻ

അ​ശ്വി​ന്​ ജീ​വി​ക്കാ​ൻ സു​മ​ന​സ്സു​ക​ൾ ക​നി​യ​ണം

ചെ​റു​തോ​ണി: ആ​റു​മാ​സ​മാ​യി മ​സ്തി​ഷ്​​ക​ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​മ്പ​ത്​ വ​യ​സ്സു​കാ​ര​ൻ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. കൊ​ച്ചു​ക​രി​മ്പ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ ശി​വ​ൻ- സ്മി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വി​നാ​ണ്​ കാ​രു​ണ്യം തേ​ടു​ന്ന​ത്.

ഉ​പ്പു​തോ​ട് സെൻറ്​ ജോ​സ​ഫ് സ്​​കൂ​ളി​ൽ പ​ഠി​ക്കു​ന്ന അ​ശ്വി​നെ കാ​ല് ​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന്​ പ​ല ആ​ശു​പ​ത്രി​ക​ളി​ലും മാ​റി ചി​കി​ത്സി​ച്ചെ​ങ്കി​ലും ഭേ​ദ​മാ​യി​ല്ല. എ​റ​ണാ​കു​ളം അ​മൃ​ത ഹോ​സ്പി​റ്റ​ലി​ൽ ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം തി​രി​ച്ച​റി​ഞ്ഞ​ത്. ഭേ​ദ​മാ​ക​ണ​മെ​ങ്കി​ൽ ഒ​രു വ​ർ​ഷ​ത്തെ ചി​കി​ത്സ​യെ​ങ്കി​ലും വേ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ഇ​തി​ന്​ ഭാ​രി​ച്ച തു​ക​വേ​ണം. ര​ണ്ടാ​ഴ്ച കു​ടു​മ്പോ​ൾ മ​രു​ന്നി​ന്​ ന​ല്ലൊ​രു തു​ക ചെ​ല​വാ​കു​ന്നു​ണ്ട്. കൂ​ലി​പ്പ​ണി​ക്കാ​രാ​യ അ​ച്ഛ​ന​മ്മ​മാ​ർ​ക്ക്​ ഇ​ത്ര​യും തു​ക താ​ങ്ങാ​വു​ന്ന​ത​ല്ല. 10 സെൻറ്​ സ്ഥ​ലം മാ​ത്ര​മാ​ണ്​ ആ​കെ സ​മ്പാ​ദ്യം. ക​രി​മ്പ​ൻ ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ അ​ശ്വി​െൻറ പി​താ​വ് ശി​വ​െൻറ പേ​രി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട് (ന​മ്പ​ർ 133001000 78269). 1 FSC FDRL. 0001330. ഫോ​ൺ: 6282964377.​

Tags:    
News Summary - Ashwin needs nattive's help to survive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.