ചെറുതോണി: ഭൂമിയാംകുളം - വാസുപാറ - കൊക്കരക്കുളം റോഡ് സഞ്ചാരയോഗ്യമാക്കുവാൻ മന്ത്രി റോഷി അഗസ്റ്റിൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിവേദനം. കുടിയേറ്റ ചരിത്രമുള്ള റോഡ് പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ എതിർവശത്തുള്ള മലയിലൂടെയാണ് കടന്നുപോകുന്നത്. ഏറെ വിനോദസഞ്ചാര സാധ്യതയുള്ള ഈ റോഡ് വാഴത്തോപ്പ് പഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകൾ തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ്.
നിരവധി സ്കൂൾ ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡ് പൂർണമായും തകർന്ന സ്ഥിതിയിലാണ്. ഭൂമിയാംകുളം സിറ്റിയിൽനിന്നും രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ പൈനാവ് കൊക്കരക്കുളം അശോക ഹൈവേയിലേക്ക് എത്തും.
നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായ ഈ റോഡ് ടാർ ചെയ്യുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ് ടിൻസ് ജെയിംസിന്റെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.