ചെറുതോണി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കാർട്ടൂൺ ഉപയോഗിച്ച് തുടങ്ങിയത് മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിൽനിന്ന്. ഇതിന് തുടക്കം കുറിച്ചതാകട്ടെ കാർട്ടൂണിസ്റ്റ് ശത്രു എന്ന ജയിംസ്. 1969ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യമായി കാർട്ടൂൺ പരീക്ഷിച്ചത്.
തുടർന്ന് 1972ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒട്ടേറെ പ്രമുഖരുടെ പ്രചാരണങ്ങൾക്കായി ശത്രു കാർട്ടൂണുകൾ വരച്ചു. ടി.എം ജേക്കബ്, പി.ജെ. ജോസഫ്, പി.സി. തോമസ്, ടി.യു. കുരുവിള, പി.സി. ജോസഫ്, പി.ടി. തോമസ്, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ തുടങ്ങിയവർക്കെല്ലാം വേണ്ടി വരച്ചു.
വലിയ കട്ടൗട്ടർ ബോർഡുകളിൽ കളർഫുള്ളായി വരക്കുന്ന കാർട്ടൂണുകൾ പട്ടണത്തിൽ പ്രദർശിപ്പിക്കുകയായിരുന്നു അന്നെത്ത രീതി. ഇത്തരം കാർട്ടുണുകൾ ആസ്വദിക്കാൻ ബോർഡിനു മുന്നിൽ ആളുകൾ തടിച്ചുകൂടിയത് അദ്ദേഹം ഒാർക്കുന്നു.
പ്രചാരണ രംഗത്ത് ഇത് വൻ വിജയമാെണന്നറിഞ്ഞതോടെ പലസ്ഥലങ്ങളിൽനിന്ന് സ്ഥാനാർഥികൾ ശത്രുവിനെക്കൊണ്ട് കാർട്ടൂണുകൾ വരപ്പിക്കാൻ എത്തിയിരുന്നു.
വിദേശ പത്രപ്രതിനിധികൾ വരെ കാർട്ടൂൺ അധിഷ്ഠിത പ്രചാരണ രീതിയെക്കുറിച്ചെഴുതി. ദേശീയ പത്രങ്ങൾ ഇതേക്കുറിച്ച് വാർത്തകൾ കൊടുക്കുകയും ചെയ്തു. മൂവാറ്റുപുഴ സ്വദേശിയായ കാർട്ടൂണിസ്റ്റ് ശത്രുവിെൻറ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നത് 13ാമത്തെ വയസ്സിലാണ്. കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങൾക്ക് വേണ്ടിയും ശത്രു കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. അരനൂറ്റാണ്ടിനിടെ മുപ്പതിനായിരത്തോളം കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു. ഇപ്പോൾ വാഴക്കുളത്ത് ക്ലാസിക് ഡിസൈനേഴ്സ് എന്ന സ്ഥാപനം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.