ചെറുതോണി: തങ്കമണി യൂദാഗിരിയിലെ മന്ത്രവാദകേന്ദ്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പൊലീസ് താക്കീത് ചെയ്തിട്ടും മൃഗബലി തുടരുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാർ മന്ത്രവാദ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥലത്തെ ബലിത്തറകൾ ഇടിച്ചുനിരത്തി. കാമാക്ഷി പഞ്ചായത്തിലെ യൂദാഗിരി സ്വദേശി പറത്താനത്ത് റോബിനെതിരെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷവും റോബിൻ മൃഗബലി നടത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രകടനമായി എത്തിയ സി.പി.എം പ്രവർത്തകരും നാട്ടുകാരും ചേർന്ന് റോബിന്റെ വീടിനോട് ചേർന്ന് മൃഗബലിക്കായി നിർമിച്ച ബലിത്തറകൾ പൊളിച്ചുനീക്കുകയായിരുന്നു.
പലതവണ മുന്നറിയിപ്പ് നൽകിയിട്ടും റോബിൻ മന്ത്രവാദം തുടരുന്ന പശ്ചാത്തലത്തിലാണ് സി.പി.എം കാമാക്ഷി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. പരാതി ഉന്നയിച്ചവരെ റോബിൻ ഭീഷണിപ്പെടുത്തിയതായും പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.