ചെറുതോണി: ത്രിതല പഞ്ചായത്തിലെ തോൽവിയെ തുടർന്ന് സി.പി.എം കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റിയിൽപ്പെട്ട നാലുപേർക്കെതിരെ അച്ചടക്ക നടപടി.
മുതിർന്ന ട്രേഡ് യൂനിയൻ നേതാവും ഏരിയ കമ്മിറ്റി അംഗവുമായ ജി. നാരായണൻ നായർ, കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി ഷാജി വാഴക്കാല, ലോക്കൽ കമ്മിറ്റി അംഗം വിൽസൺ ജോഷ്വ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
ലോക്കൽ കമ്മിറ്റി അംഗം പി.എ. നവാസിനെ പാർട്ടി അംഗത്വത്തിൽനിന്ന് ആറ് മാസത്തേക്ക് പുറത്താക്കി. കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ഡി.വൈ.എഫ്.ഐ ഇടുക്കി ബ്ലോക്ക് പ്രസിഡൻറ് എബിൻ ജോസഫിന് നൽകി.
വിജയസാധ്യത ഉണ്ടായിരുന്നിട്ടും പഞ്ചായത്തിെൻറ ഭരണം കൈവിട്ടുപോകാൻ കാരണം നടപടി നേരിട്ടവരുടെ തെറ്റായ തീരുമാനങ്ങളാെണന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.