കാ​ടു​പി​ടി​ച്ച്​ ന​ശി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്​​സ്

ആർക്കുംവേണ്ടാതെ വൈദ്യുതി വകുപ്പ് ക്വാർട്ടേഴ്സ്

ചെറുതോണി: ലോവർ പെരിയാറിൽ വൈദ്യുതി വകുപ്പി‍െൻറ ലക്ഷങ്ങൾ വിലയുള്ള ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. ഡാം നിർമാണത്തിന് വന്ന ജീവനക്കാർക്ക് താമസിക്കാൻ 1980 കാലഘട്ടത്തിൽ നിർമിച്ച കെട്ടിടങ്ങളാണ് അധികൃതരുടെ അവഗണനമൂലം നശിക്കുന്നത്. ഒരു കുടുംബത്തിന് താമസിക്കാവുന്ന രീതിയിൽ പണിതീർത്തതാണ് ഓരോ ക്വാർട്ടേഴ്സും.

വാടകക്ക് കൊടുത്താൽ മാത്രം നല്ല വരുമാനം കിട്ടുമായിരുന്ന കെട്ടിടങ്ങളാണെല്ലാം. കാലങ്ങളായി അറ്റകുറ്റപ്പണി നടത്താതെ കിടക്കുന്ന ക്വാർട്ടേഴ്സ് നവീകരിച്ച് ടൂറിസത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അധികൃതർ അവഗണിച്ചു. പാംബ്ലയിലാണ് കൂടുതൽ കെട്ടിടങ്ങളും നശിക്കുന്നത്. കരിങ്കല്ലും സിമന്‍റ് ഉപയോഗിച്ച് ഷീറ്റുകൊണ്ട് മേൽക്കൂര തീർത്ത നിലയിലാണ് ഓരോ ക്വാർട്ടേഴ്സും. പാംബ്ല, തട്ടേക്കണ്ണി, കുടക്കല്ല്, ഉൾപ്പെടെ ടൂറിസത്തിന് ഏറെ സാധ്യതകളുള്ള മേഖലകളിലാണ് ഈ ക്വാർട്ടേഴ്സുകൾ. നവീകരിച്ച് വിനോദസഞ്ചാര വകുപ്പിന് കൈമാറണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags:    
News Summary - Electricity Department Quarters without anyone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.