ക​ല​ണ്ട​ർ എ​ന്നു​പേ​രി​ട്ട ത​െൻറ കാ​റി​നൊ​പ്പം ബെ​ന്നി

എല്ലാം'കലണ്ടർ'; പിതാവി​െൻറ തൊഴിൽ ബ്രാൻഡ്​​ നെയിമാക്കി മക്കൾ

ചെ​റു​തോ​ണി: ക​രി​മ്പ​ൻ സ്വ​ദേ​ശി ബെ​ന്നി ജോ​സ​ഫി​െൻറ കാ​ർ, ബൈ​ക്ക്, വീ​ട്... എ​ല്ലാ​ത്തി​െൻറ​യും പേ​ര്​ 'ക​ല​ണ്ട​ർ'. തീ​ർ​ന്നി​ല്ല, ബെ​ന്നി​യു​ടെ സ​ഹോ​ദ​ര​ന്മാ​രു​ടെ​യും അ​വ​രു​ടെ മ​ക്ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും വീ​ടു​ക​ളു​ടെ​യു​മെ​ല്ലാം പേ​ര്​ 'ക​ല​ണ്ട​ർ' എ​ന്ന്​ ത​ന്നെ. ക​ല​ണ്ട​ർ വി​റ്റ്​ കു​ടും​ബം പോ​റ്റി​യ പി​താ​വി​നോ​ടു​ള്ള സ്​​നേ​ഹം നി​ല​നി​ർ​ത്താ​ൻ 'ക​ല​ണ്ട​ർ' എ​ന്ന​ത്​​ ജീ​വി​ത​ത്തി​െൻറ ബ്രാ​ൻ​ഡ്​​ നെ​യി​മാ​യി സ്വീ​ക​രി​ച്ച മ​ക്ക​ളു​ടെ ക​ഥ​യാ​ണി​ത്.

കു​ടി​യേ​റ്റ​കാ​ല​ത്ത് 1950ക​ളി​ൽ തൊ​ടു​പു​ഴ വ​ഴി​ത്ത​ല ഇ​രു​ട്ടു​തോ​ട്ടി​ൽ​നി​ന്ന്​ ഹൈ​റേ​ഞ്ചി​ലെ​ത്തി​യ​താ​ണ്​ ബെ​ന്നി​യു​ടെ പി​താ​വ്​ പാ​പ്പ​ച്ച​ൻ. പ​റ​ക്ക​മു​റ്റാ​ത്ത അ​ഞ്ചു​ മ​ക്ക​ളും ഭാ​ര്യ റോ​സ​മ്മ​യു​മാ​യി ക​രി​മ്പ​നി​ൽ ജീ​വി​തം ആ​രം​ഭി​ച്ചു. കൃ​ഷി​യും കൂ​ലി​പ്പ​ണി​യും ചി​ല്ല​റ ക​ച്ച​വ​ട​വു​മെ​ല്ലാം ചെ​യ്തു നോ​ക്കി​യെ​ങ്കി​ലും പ​ച്ച​പി​ടി​ച്ചി​ല്ല. ഒ​ടു​വി​ൽ സ്വ​ന്ത​മാ​യി ക​ണ്ടു​പി​ടി​ച്ച തൊ​ഴി​ലാ​ണ് ക​ല​ണ്ട​ർ വി​ൽ​പ​ന.

ശി​വ​കാ​ശി​യി​ൽ​നി​ന്നു​ള്ള ബ​ഹു​വ​ർ​ണ ക​ല​ണ്ട​റു​ക​ൾ ക​രി​മ്പ​നി​ലെ പെ​രു​ന്നാ​ൾ സ്ഥ​ല​ത്തും ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ലും വീ​ടു​ക​ളി​ലും കൊ​ണ്ടു​ന​ട​ന്ന്​ വി​റ്റു. പി​ന്നീ​ട​ത്​ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി. ക​ല​ണ്ട​ർ ക​ച്ച​വ​ടം​കൊ​ണ്ട്​ അ​ഞ്ച്​ മ​ക്ക​ളെ​യും ന​ല്ല​നി​ല​യി​ൽ പ​ഠി​പ്പി​ച്ചു.

ചെ​റു​പ്പ​ത്തി​ൽ മ​റ്റ്​ കു​ട്ടി​ക​ൾ ക​ല​ണ്ട​ർ പാ​പ്പ​ച്ച​െൻറ മ​ക​ൻ എ​ന്ന്​ വി​ളി​ച്ച്​ ക​ളി​യാ​ക്കു​മ്പോ​ൾ വി​ഷ​മം തോ​ന്നു​മാ​യി​രു​ന്നു. എ​ങ്കി​ലും പി​ന്നീ​ട്​ ആ ​വി​ളി അ​ഭി​മാ​ന​മാ​യി മാ​റി​യെ​ന്ന്​ ബെ​ന്നി പ​റ​യു​ന്നു. അ​ങ്ങ​നെ​യാ​ണ്​ 'ക​ല​ണ്ട​ർ' കു​ടും​ബ​ത്തി​െൻറ ബ്രാ​ൻ​ഡ്​ നെ​യി​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​യ ബെ​ന്നി കേ​ര​ള​ത്തി​ലെ 24 സ​ഭ​ക​ളു​ടെ സം​യു​ക്ത സ​മി​തി​യു​ടെ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ 'കാ​സ' യു​ടെ ത​മി​ഴ്നാ​ട് പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​റാ​യി തി​രു​ന​ൽ​വേ​ലി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. പാ​പ്പ​ച്ച​ൻ 2012ൽ ​മ​രി​ച്ചു. ഏ​താ​നും വ​ർ​ഷം മു​മ്പ്​ അ​മ്മ റോ​സ​മ്മ​യും മ​രി​ച്ചു. ബി​ജു, പ​രേ​ത​നാ​യ രാ​ജു എ​ന്നി​വ​രാ​ണ്​ ​െബ​ന്നി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ.

Tags:    
News Summary - Everything is 'calendar'; Children under the brand name of their father's profession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.