ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന സു​നി​ൽ

വ്യാജമദ്യ ലോബിയുടെ ആക്രമണത്തിൽ എക്സൈസ് ജീവനക്കാരന് പരിക്ക്

ചെ​റു​തോ​ണി: വ്യാ​ജ​മ​ദ്യ ലോ​ബി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​ക്സൈ​സ് ജീ​വ​ന​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. ഇ​ടു​ക്കി എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ഓ​ഫി​സി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ടി.​എ​സ്. സു​നി​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സു​നി​ലി​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​ണ്ണ​പ്പു​റം ബ്ലാ​ത്തി​ക്ക​വ​ല​ക്ക് സ​മീ​പം മു​ൻ അ​ബ്കാ​രി കേ​സി​ലെ പ്ര​തി​ക​ളാ​യ ഒ​രു​സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്ന് സു​നി​ലി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ൽ ബ്ലാ​ത്തി​ക്ക​വ​ല​യി​ൽ​നി​ന്ന്​ അ​ബ്കാ​രി കേ​സു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ വൈ​രാ​ഗ്യ​മു​ള്ള ഒ​രു​സം​ഘം ആ​ളു​ക​ളാ​ണ് അ​ക്ര​മ​ത്തി​ന്​ പി​ന്നി​ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.