ചെറുതോണി: ഇടുക്കി മീനുളിയാൻ പാറ വനമേഖലയിൽ വൻ തീപിടിത്തം. രണ്ടര ഹെക്ടര്‍ വിസ്തൃതിയുള്ള സംരക്ഷിത വനമേഖലയാണ് വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന മീനുളിയാന്‍പാറ. വിനോദസഞ്ചാരികളെപ്പോലും കടത്തിവിടാതെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വനപ്രദേത്താണ് തീപിടിത്തമുണ്ടായത്.
കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള മനോഹരമായ പ്രദേശമാണ് മീനുളിയാൻ പാറ. ഹെക്ടർ കണക്കിന് വിസ്തൃതിയിലുള്ള പാറക്കെട്ടുകള്‍ക്ക് മുകളില്‍ രണ്ടര ഹെക്ടറോളം മാത്രമുള്ള സംരക്ഷിത വനമേഖലയാണ് മീനുളിയൻ പാറ. കഴിഞ്ഞ ദിവസമാണ് ഈ വനമേഖലയില്‍ തീ പടര്‍ന്നത്.
പലതരം ഔഷധസസ്യങ്ങൾ ഉള്‍പ്പെടെ വനസമ്പത്തുകൾ മുഴുവൻ കത്തിനശിച്ചു. വനത്തിന് നാശമുണ്ടാക്കുമെന്ന കാരണത്താല്‍ നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വനം വകുപ്പ് രണ്ടു വര്‍ഷമായി ഇവടെക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. എന്നാൽ, വനം വകുപ്പിന്റെ നിയന്ത്രണം ഉണ്ടായിട്ടും ഇവിടെ തീ പടര്‍ന്ന് പ്രദേശം കത്തിനശിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അപൂര്‍വ ഇനം സസ്യങ്ങളും നിരവധി ഉരഗവര്‍ഗത്തില്‍പെട്ട ജീവികളുടെയും ആവാസകേന്ദ്രമാണ് മീനുളിയാന്‍ പാറ. നാല് വനിത വാച്ചര്‍മാരാണ് ഇവിടെ കാവല്ക്കാരായുള്ളത്. തീ പടര്‍ന്നത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം നീണ്ടപാറക്ക് സമീപം തീ പടർന്നിരുന്നു. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥതല അന്വേഷം ആരംഭിച്ചതിന് പിന്നാലെയാണ് മീനുളിയാൻ പാറയിലും ഇപ്പോള്‍ തീ പടര്‍ന്ന് വന്‍തോതിൽ നാശമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.