ചെറുതോണി: എട്ടുവർഷമായി മുങ്ങിനടന്ന പ്രതി ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കഞ്ഞിക്കുഴി തലച്ചിറയിൽ മനോജിനെയാണ് (49) അറസ്റ്റ് ചെയ്തത്. 2013 മുതൽ പാചകത്തൊഴിലാളിയായി ഹോട്ടലുകളിൽ മാറി മാറി ജോലി ചെയ്തുവരുകയായിരുന്നു.
കട്ടപ്പനയിൽ ഒരുഹോട്ടലിൽ ഉെണ്ടന്നറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അവിടെനിന്ന് മുങ്ങി. പിന്നീട് സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മുള്ളരിങ്ങാടുെണ്ടന്ന് കണ്ടെത്തിയത്.
കഞ്ഞിക്കുഴി സി.ഐ സിബി തോമസ്, എസ്.ഐ ടി.സി. റോയി മോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രമണൻ, സജീവ്, ജോബി എന്നിവരുടെ നേതൃത്വത്തിെല പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.