ചെറുതോണി: പേര് മെഡിക്കൽ കോളജ് എന്നാണെങ്കിലും ചെറിയ അപകടങ്ങൾക്കുപോലും ഇടുക്കി മെഡിക്കൽ കോളജിൽനിന്ന് ഇപ്പോഴും റഫർ ചെയ്യുകയാണെന്നാണ് പരാതി. മെഡിക്കൽ കോളജിൽ രണ്ടാംഘട്ട വികസനത്തിന് വേഗമില്ലെന്നാണ് മൊത്തത്തിലുള്ള പരാതി.
കെട്ടിടങ്ങൾ കെട്ടിപ്പൊക്കാൻ വെപ്രാളപ്പെടുന്നവർ ചികിത്സ സംവിധാനമൊരുക്കാൻ ഇടപെടുന്നില്ലെന്ന വിമർശനവും നിലനിൽക്കുന്നു. സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിൽ ഒന്നുപോലും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലില്ല. ഹൃദ്രോഹം, വൃക്കരോഗം, കാർഡിയോതെറപ്പിക് സർജറി, ഉദരരോഗ വിഭാഗം, ന്യൂറോ സർജറി, ഓർത്തോപീഡിക് സർജറി ഇതൊന്നും ഇവിടെയില്ല.
ഡോക്ടർമാരുമില്ല. കാത്ത് ലാബ് ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മെഡിക്കൽ കോളജ് ജില്ല ആശുപത്രിയായിരുന്ന കാലംമുതൽ മന്ത്രിമാരും ജനപ്രതിനിധികളും കൈയടിക്കുവേണ്ടി പ്രഖ്യാപനം തരംപോലെ നടത്തിയിയിരുന്നു. എട്ടുകോടി രൂപ ബജറ്റിൽ നീക്കിവെച്ചാൽ കാത്ത് ലാബ് ആരംഭിക്കാമായിരുന്നു. അടിയന്തരമായി ഹൃദ്രോഹ ചികിത്സ വിഭാഗങ്ങളെങ്കിലും ആരംഭിച്ചാൽ ആശ്വാസമായേനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.