ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിലെ ദ്രവമാലിന്യം ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നു. ആഴ്ചകളായി മലിനജലം ദുർഗന്ധം പരത്തി റോഡിലൂടെ ഒഴുകിയിട്ടും പരിഹരിക്കാൻ നടപടിയില്ല. ഡയാലിസിസ് ചികിത്സയുടെ ഭാഗമായ മലിനജലം ശേഖരിക്കുന്ന ടാങ്ക് നിർമിച്ചിരിക്കുന്നത് പാറയോട് ചേർന്നാണ്. ടാങ്കിന്റെ വലുപ്പം കൂട്ടി പ്രശ്നം പരിഹരിക്കുക സാധ്യമല്ല.
മറ്റൊരു സ്ഥലത്ത് വലിയ ടാങ്ക് നിർമിച്ച് മലിനജലം ശേഖരിക്കാൻ നിർദേശമുണ്ടായെങ്കിലും വലിയ തുക ചെലവാകുമെന്നതിനാൽ അധികൃതർ കണ്ണടക്കുകയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. മഴക്കാലമായതോടെ റോഡിലൂടെ ഒഴുകുന്ന മലിനജലം കനാലിലൂടെ പെരിയാറിലേക്കാണ് എത്തുന്നത്. കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകുകയും നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ആരോഗ്യ വകുപ്പ് ആശുപത്രി മാലിന്യം പുഴയിലേക്ക് ഒഴുകുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് ജനദ്രോഹമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.