ചെറുതോണി: ജില്ലയിലെ ഗവ. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ലാതെ രോഗികൾ വലയുന്നതായി ആക്ഷേപം. പലപ്പോഴും പുറത്തേക്ക് കുറിച്ചുകൊടുക്കുന്ന മരുന്നുകൾ വാങ്ങാൻ നിർവാഹമില്ലാതെ സാധാരണക്കാരായ രോഗികൾ ദുരിതത്തിലാണ്.
പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയവക്കുള്ള മരുന്നുകൾക്കാണ് ഏറ്റവും കൂടുതൽ ക്ഷാമം. ആന്റിബയോട്ടിക്കുകൾക്കും ക്ഷാമമാണ്. പ്രമേഹരോഗികൾക്ക് കുത്തിവെക്കുന്ന ഇൻസുലിന്റെ സ്റ്റോക്കും തീർന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ വിതരണം വെട്ടിച്ചുരുക്കിയതായി ആക്ഷേപമുണ്ട്.
മുറിവിൽ വെച്ചുകെട്ടാനുള്ള ബെറ്റാഡിൻ മരുന്നുകൾക്കും ക്ഷാമമുണ്ട്. അപകടത്തിൽ പരിക്കേറ്റ് വരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയാണെന്നാണ് ആക്ഷേപം. ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങിയതോടെ ചില ആശുപത്രികളിൽ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി വിഹിതമായി അനുവദിച്ച പണം ഉപയോഗിച്ച് പുറത്തുള്ള മെഡിക്കൽ സ്റ്റോറിൽനിന്നു മരുന്നു വാങ്ങി രോഗികൾക്കു നൽകുന്നുണ്ട്. എന്നാൽ, മരുന്ന് ക്ഷാമം കാര്യമായി ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.