ചെറുതോണി: പട്ടയക്കുടി-എസ്.ടി കോളനിപ്പടി റോഡ് തകര്‍ന്ന് തരിപ്പണമായി. റോഡ് ടാര്‍ ചെയ്യണമെന്ന കാലങ്ങളായുള്ള ആദിവാസി സമൂഹത്തിന്റെ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ മീനുളിയാൻ പാറയിലേക്ക് പോകുന്ന റോഡാണ് യാത്രയോഗ്യമല്ലാതെ കിടക്കുന്നത്. വണ്ണപ്പുറം പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലൂടെ കടന്നുപോകുന്ന എസ്.ടി കോളനിപ്പടി-പട്ടയക്കുടി-മീനുളിയാന്‍ പാറ റോഡാണിത്. ആദിവാസി സമൂഹത്തില്‍പെട്ട നൂറുകണക്കിന് കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിച്ച് കഴിയുന്നത്. കേവലം രണ്ട് കിലോമീറ്റര്‍ ടാര്‍ ചെയ്താല്‍ ഇവിടുത്തെ ആളുകളുടെ സുഗമമായ യാത്രയെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും.
പൊതുമരാമത്ത് വിഭാഗം ഈറോഡ് ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ മറ്റൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഓടാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കിടപ്പുരോഗികൾ ഉള്‍പ്പെടെ ആശുപത്രി ആവശ്യങ്ങള്‍ക്ക് പോകുന്നതിന് ഫോര്‍വീല്‍ ജീപ്പ് വിളിക്കേണ്ട അവസ്ഥയാണ്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന ഈ ജനവിഭാഗത്തിന് ഇത് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. മന്ത്രി റോഷി അഗസ്റ്റിന് അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.