ചെറുതോണി: അപകടം തുടർക്കഥയായിട്ടും വഴി നീളെ വളർന്നു നിൽക്കുന്ന പൊന്തക്കാടുകൾ വെട്ടിമാറ്റാൻ നടപടിയില്ല. ഇടുക്കി- നേര്യമംഗലം റോഡിൽ പടർന്ന് നിൽക്കുന്ന പൊന്തക്കാടുകൾ തുടർച്ചയായി അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്.
പനംകുട്ടി മുതൽ നീണ്ടപാറവരെ റോഡിന് ഇരുവശവും വളർന്നു നിൽക്കുന്ന ഈറ്റക്കാടുകളും കാട്ടുപൊന്തകളും മരത്തിന്റെ ശിഖരങ്ങളും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ഒരു മാസത്തിനിടെ പതിനഞ്ചോളം വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച ഈ റോഡിൽ ലോവർപെരിയാർ ഡാമിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ നാലുപേർക്കാണ് പരിക്കേറ്റത്.
റോഡിനിരുവശവും കാടുകയറിക്കിടക്കുന്നതുമൂലം എതിരെ വരുന്ന വാഹനങ്ങൾ കാണാൻ പറ്റാത്തതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർമാർ പറയുന്നു. ഈ ഭാഗത്തു തന്നെ കഴിഞ്ഞ 14 ന് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ച് യാത്രക്കാർക്കു നിസ്സാര പരിക്കേറ്റിരുന്നു. തലനാരിഴക്കാണ്
അന്ന് അപകടം വഴിമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.