ചെറുതോണി: പുകയില വിൽപന നിരോധന നിയമപ്രകാരം സ്കൂൾ പരിസരത്തെ പരിശോധന പൊലീസ് ശക്തമാക്കി. ഒരാഴ്ച മുമ്പ് പതിനാറാംകണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ സമീപത്തുനിന്ന് ആയിരക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കൾ മുരിക്കാശ്ശേരി പൊലീസ് പിടികൂടിയിരുന്നു. ഒരു മാസം മുമ്പ് മറ്റൊരു ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കു കൊടുക്കാൻ കൊണ്ടുവന്ന ലഹരി ഉൽപന്നങ്ങളും പിടികൂടി. ഇടുക്കി എൻജിനീയറിങ് കോളജിലെ കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽക്കാൻ വന്ന കോതമംഗലം സ്വദേശികളായ രണ്ടു യുവാക്കൾ ഒരു മാസം മുമ്പ് അറസ്റ്റിലായിരുന്നു.
ജില്ലയിൽ 18 സ്കൂളുകൾ കേന്ദ്രീകരിച്ച് സജീവമായി ലഹരിവസ്തുക്കൾ വിൽക്കുന്നുണ്ടെന്നാണ് എക്സൈസിെൻറ കണക്ക്. ഇതിെൻറ അടിസ്ഥാനത്തിൽ ആഴ്ചയിലൊരിക്കൽ മിന്നൽ പരിശോധന ശക്തമാക്കാൻ എക്സൈസ് തീരുമാനിച്ചു. പരിശോധന ശക്തമാക്കിയെങ്കിലും നിയമത്തിെൻറ പഴുതുകൾ ഉപയോഗിച്ച് പ്രതികൾ ചെറിയ തുക പിഴയടച്ച് രക്ഷപ്പെടുകയാണ് പതിവ്. ഈ അധ്യയന വർഷം ആരംഭിച്ചപ്പോൾത്തന്നെ എക്സൈസും പൊലീസും ദിവസങ്ങളോളം നിരീക്ഷണം നടത്തി ഇരുപത്തഞ്ചോളം പേരെ പിടികൂടി. എന്നാൽ, പ്രതികൾക്കെതിരെ ചുമത്തുന്ന നിയമത്തിലെ വ്യവസ്ഥകൾ ലഘുവായതിനാൽ പിഴയടച്ച് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.