മ​രു​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ

ക​ട്ട​പ്പു​റ​ത്ത് കി​ട​ക്കു​ന്നു

വാഹനങ്ങൾ കട്ടപ്പുറത്ത്; മരുന്നു വിതരണം അവതാളത്തിൽ

ചെ​റു​തോ​ണി: ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മ​രു​ന്നെ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ട്ട​പ്പു​റ​ത്താ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള മ​രു​ന്നു വി​ത​ര​ണം അ​വ​താ​ള​ത്തി​ൽ. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വ്വീ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ജി​ല്ലാ മ​രു​ന്ന് വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള മ​രു​ന്ന് വി​ത​ര​ണ​മാ​ണ് വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ അ​വ​താ​ള​ത്തി​ലാ​യ​ത്. മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​നാ​ണ് മ​രു​ന്നു വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. ജീ​പ്പ​ട​ക്കം 47 വാ​ഹ​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​ൽ 32 എ​ണ്ണ​മാ​ണ് ക​ട്ട​പ്പു​റ​ത്താ​യ​ത്.

ഇ​വി​ടെ​നി​ന്നും ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ല​പ്പ​ഴ​ക്കം മൂ​ലം ക​ട്ട​പ്പു​റ​ത്ത് ആ​യി​ട്ട് നാ​ളു​ക​ൾ ഏ​റെ​യാ​യി. പ​ക​രം വാ​ഹ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ത്ത​താ​ണ് മ​രു​ന്നു വി​ത​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ച​ത്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് മ​രു​ന്നു​വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. നി​ല​വി​ൽ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്ന് ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഉ​ള്ള മ​രു​ന്നു​ക​ൾ പോ​ലും യ​ഥാ​സ​മ​യം എ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​ത്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന രോ​ഗി​ക​ളെ​യാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന് ഇ​ല്ലാ​ത്ത​ത് സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ കോ​ടി​ക​ളു​ടെ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ ത​രം പോ​ലെ വാ​ങ്ങു​മ്പോ​ൾ ആ​തു​ര സേ​വ​ന മേ​ഖ​ല​യി​ൽ ക​ണ്ടം ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ക​രം പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. 

Tags:    
News Summary - Vehicles not available medicine distribution distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.