ചെറുതോണി: ചെമ്പകപ്പാറയിൽ വെട്ടുക്കിളി ആക്രമണത്തിൽ വ്യാപക കൃഷിനാശം. മുളക്കൽ ബേബിയുടെ പുരയിടത്തിലും സമീപ പ്രദേശങ്ങളിലുമാണ് കൂട്ടമായെത്തുന്ന വെട്ടുക്കിളികൾ നാശം വിതക്കുന്നത്. കൊന്നത്തടി പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ടതാണ് ഈ പ്രദേശം.
വെട്ടുക്കിളികൾ കൃഷിയിടങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ചിന്നാർ, ചെമ്പകപ്പാറ, പെരിഞ്ചാംകുട്ടി, സേനാപതി പ്രദേശങ്ങളിൽ കർഷകർ ആശങ്കയിലാണ്. കാട്ടുപന്നിയുടെയും പുലിയുടെയും ഭീഷണി നിലനിൽക്കുന്ന മേഖലയിലാണ് കൃഷിയിടങ്ങളിൽ വെട്ടുക്കിളി ശല്യം രൂക്ഷമായത്.
വാഴ, മുരിക്ക് തുടങ്ങി പച്ചിലകൾ മുഴുവൻ നിമിഷനേരം കൊണ്ടാണ് കൂട്ടമായെത്തുന്ന വെട്ടുക്കിളികൾ തിന്നു തീർക്കുന്നത്. മുൻവർഷങ്ങളിൽ ഈ പുരയിടങ്ങളോട് ചേർന്ന് കിടക്കുന്ന പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാന്റേഷന്റെ ഉള്ളിലും വെട്ടുക്കിളികൾ വ്യാപകമായി എത്തിയിരുന്നു. കൂടുതൽ കൃഷിയിടങ്ങളിലേക്ക് അക്രമം വ്യാപിക്കുംമുമ്പ് സർക്കാറും കൃഷി വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.