ചെറുതോണി: ഇടുക്കിയിൽ കാട്ടുപന്നി ശല്യം രൂക്ഷം. ഒരാഴ്ചക്കുള്ളിൽ ഉപ്പുതോട്ടിൽ രണ്ടുപേർക്കും നെടുങ്കണ്ടം ബാലഗ്രാമിൽ ഒരു വീട്ടമ്മക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു.
ജനരോഷം രൂക്ഷമായതോടെ കാട്ടുപന്നികൾ കൂടുതലുള്ള പഞ്ചായത്തുകൾ കണ്ടെത്തി റിപ്പോർട്ട് നൽകാൻ വനപാലകർക്ക് വനം വകുപ്പ് ലൈഫ് വാർഡൻ നിർദേശം നൽകി. ജനങ്ങൾക്കു ഉപദ്രവം ചെയ്യുന്ന കാട്ടുപന്നികളെ രണ്ടു മാസം കൊണ്ട് കൊല്ലുകയാണ് ലക്ഷ്യം. ജില്ലയിൽ ഇരുപതിലധികം പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യമുള്ളതായി വനം വകുപ്പിന് പരാതി കിട്ടിയിട്ടുണ്ട്. വനമേഖലയിൽനിന്ന് രണ്ടു മീറ്റർ ഒഴിച്ചുള്ള സ്ഥലങ്ങളിലാണ് ഇവയുടെ ശല്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങൾ കാട്ടുപന്നികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ഉൾപ്പെട്ടതെല്ലന്നാണ് വനം വകുപ്പ് വിലയിരുത്തൽ.
വകുപ്പിെൻറ റാപിഡ് ആക്ഷൻ ഫോഴ്സിെൻറയും ലൈസൻസുള്ള തോക്കുടമകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ കാട്ടുപന്നി നശീകരണമാണ് ലക്ഷ്യമിടുന്നത്. ഇതിെൻറ മുന്നോടിയായി ഫോറസ്റ്റ് ഓഫിസുകൾവഴി കമ്മിറ്റികൾ പ്രവർത്തിച്ചു തുടങ്ങി. ഓണം കഴിഞ്ഞാൽ പ്രവർത്തനം തുടങ്ങും. വെടിവെച്ചുകൊന്ന ശേഷം കാട്ടുപന്നികളെ മണ്ണെണ്ണ ഒഴിച്ചുകത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യണമെന്നാണ് നിർദേശം. കൊന്ന കാട്ടുപന്നികളെ വിൽപന നടത്തിയാൽ കർശന നടപടിയുണ്ടാകും. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന സർക്കാറിെൻറ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.