ചെറുതോണി: കേരള കോൺഗ്രസ് എമ്മിെൻറ പേര് ഉപയോഗിച്ച് ഒരുവിഭാഗം ആളുകൾ ചെറുതോണിയിൽ അനധികൃതമായി സമരം നടത്തുന്നതായി ആരോപിച്ച് ജോസഫ് വിഭാഗത്തിെൻറ സമരപ്പന്തലിലേക്ക് യൂത്ത്ഫ്രണ്ട് എം ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
സമരപ്പന്തലിന് 100 മീറ്റർ അകലെവെച്ച് പൊലീസ് പ്രകടനം തടഞ്ഞു. ഇതേത്തുടർന്ന് പ്രവർത്തകരും പൊലീസും കുറേസമയം ഉന്തും തള്ളും ഉണ്ടായി.
കേന്ദ്ര ഇലക്ഷൻ കമീഷൻ കേരള കോൺഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണി ചെയർമാനായ പാർട്ടിക്ക് അനുവദിച്ച് നൽകിയിട്ടും ഒരുവിഭാഗം ആളുകൾ പാർട്ടിയുടെ പേര് ഉപയോഗിച്ച് നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും പാർട്ടിയുടെ പേര് ഉപയോഗിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ജില്ല പ്രസിഡൻറ് ഷിജോ തടത്തിൽ ഇടുക്കി സി.ഐക്ക് പരാതിയും നൽകി.
പാർട്ടിയുടെ പേര് ഇനിയും ദുർവിനിയോഗം ചെയ്താൽ സമരപ്പന്തലിലേക്കും പൊലീസ് സ്റ്റേഷനിലേക്കും ഇനിയും മാർച്ച് നടത്തുമെന്നും ജില്ല കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.