വണ്ണപ്പുറം: വിലയിടിവില്‍ വലഞ്ഞ് കൊക്കോ കര്‍ഷകര്‍. സ്വകാര്യ കമ്പനികള്‍ ബോധപൂര്‍വം വിലയിടിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഇപ്പോള്‍ വിളവെടുക്കുന്നത് ഗുണനിലവാരമുള്ള കൊക്കോ കായ്കളാണ്. കിലോക്ക് 80രൂപക്ക് മേൽ കിട്ടിയിരുന്ന കൊക്കോ പരിപ്പിന്റെ വില ഇപ്പോൾ 50നും 58നും ഇടയിലാണ് . ഇതുമൂലം കര്‍ഷകര്‍ക്ക് ഉല്പാദനച്ചെലവ് പോലും കിട്ടാത്ത സാഹചര്യമുണ്ട്. വര്‍ഷകാലമാകുന്നതോടെ കൊക്കോ വിളവില്‍ വലിയ കുറവുണ്ടാകും. കൂടാതെ കായക്ക് കേടും കൂടുതലാകും. എന്നാല്‍ നല്ല വിളവുകിട്ടുന്ന കാലത്ത് വിലയിടിച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് കമ്പനികള്‍ പിന്മാറണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. വിലയിടിവ് മൂലം വലയുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.