മൂന്നാർ: ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടെ ആവാസമേഖലയിൽ വരയാടുകളുടെ ഈ വർഷത്തെ കണക്കെടുപ്പ് ചൊവ്വാഴ്ച ആരംഭിക്കും. വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ഇരവികുളം, ചിന്നാർ, പാമ്പാടുംചോല എന്നിവിടങ്ങളിലാണ് വരയാടുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നത്. ഈ മൂന്ന് വനമേഖലകളെ 18 ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിലും അഞ്ചുപേർ വീതമടങ്ങുന്ന ടീമാണ് കണക്കെടുക്കുന്നത്. വനം ഉദ്യോഗസ്ഥരും കേരള കാർഷിക സർവകലാശാലയിൽനിന്നുള്ള 39 വളന്റിയർമാരും ഉൾപ്പെടെ 102 പേരാണ് സംഘത്തിലുള്ളത്. വനാന്തരത്തിൽ വഴി തെറ്റാതിരിക്കാൻ ലോക്കസ് മാപ്പും സംഘം ഉപയോഗിക്കും. കണക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് തിങ്കളാഴ്ച മൂന്നാർ വൈൽഡ് ലൈഫ് ഡോർമിറ്ററിയിൽ പരിശീലനം നൽകി. വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്, അസിസ്റ്റന്റ് വാർഡൻ ജോബ് ജെ. നേര്യംപറമ്പിൽ എന്നിവരാണ് കണക്കെടുപ്പിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.