തൊടുപുഴ: കോവിഡിനെതിരായ പോരാട്ടത്തിെൻറ ഭാഗമായി ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ ശനിയാഴ്ച പ്രാഥമികഘട്ടമായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്കി. ജില്ലതല ഉദ്ഘാടനം തൊടുപുഴ ജില്ല ആശുപത്രിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു.
തൊടുപുഴ ജില്ല ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ബിജു ആദ്യ വാക്സിന് സ്വീകരിച്ചു. 0.5 എം.എല്‍ ഡോസ് വാക്സിനാണ് കുത്തിവെച്ചത്. വാക്സിന് വികസിപ്പിക്കുന്നതിന് പിന്നില്‍ അര്‍പ്പിത സേവനം നടത്തിയ ശാസ്ത്രജ്ഞരെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നതായി എം.പി പറഞ്ഞു.
പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. റോഷി അഗസ്റ്റിന് എം.എല്‍.എ മുഖ്യാഥിതിയായി. കലക്ടർ എച്ച്.ദിനേശന്, ജില്ല പഞ്ചായത്ത് അംഗം പ്രഫ. എം.ജെ. ജോസഫ്, നഗരസഭ കൗണ്‍സിലര്‍മാരായ അഡ്വ. ജോസഫ് ജോണ്‍, ശ്രീലഷ്മി സുധീപ്, ജില്ല മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.എന്‍. പ്രിയ (ഹെല്‍ത്ത്), ഡോ.കെ.പി. ശുഭ (ഐ.എസ്.എം), ഡോ. അമ്പിളി എന്‍ (ഹോമിയോ), ആര്.സി.എച്ച് ഓഫിസര്‍ ഡോ. സുരേഷ് വര്‍ഗീസ്, ജില്ല ആശുപത്രി ആര്.എം.ഒ ഡോ. സി.ജെ. പ്രീതി, കോവിഡ്-19 നോഡല്‍ ഓഫിസര്‍ ഡോ. രമേശ് ചന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇടുക്കി ജില്ല ആശുപത്രി (മെഡിക്കല്‍ കോളജ്), തൊടുപുഴ ജില്ല ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, ചിത്തിരപുരം സി.എച്ച്.സി, രാജാക്കാട് സി.എച്ച്.സി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം, സെൻറ് ജോണ്‍സ് കട്ടപ്പന എന്നിവിടങ്ങളിലാണ് പ്രതിരോധ വാക്സിന് വിതരണം നടന്നത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ വാക്സിന് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രന് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍ കെ.ജി. സത്യന് അധ്യക്ഷതവഹിച്ചു. എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സുജിത് സുകുമാരന്‍ കോവിഡ് വാക്സിനേഷന് വിശദീകരിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. ആദ്യ വാക്സിന് കുത്തിവെപ്പ് മെഡിക്കല്‍ കോളജ് ആർ.എം.ഒ ഡോ. അരുണ്‍ സ്വീകരിച്ചു.
നെടുങ്കണ്ടം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ വാക്സിന് വിതരണ ഉദ്ഘാടനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയന് നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ വിജയകുമാരി എസ്.ബാബു അധ്യക്ഷതവഹിച്ചു. രജിസ്റ്റര്‍ ചെയ്ത 50 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സൗകര്യം ഒരുക്കിയത്.
300പേര്‍ക്ക് നല്‍കുന്നതിനുള്ള വാക്സിന് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ചിത്തിരപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ 40 ഓളം ജീവനക്കാര്‍ കോവിഡ് വാക്സിന് സ്വീകരിച്ചു. എസ്. രാജേന്ദ്രന് എം.എൽ.എ വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഷാരോണ്‍ ജോര്‍ജ് മാമൻ ആദ്യം വാക്സിന് സ്വീകരിച്ചു.
ദേവികുളം സബ് കലക്ടർ പ്രേംകൃഷ്ണന്‍, തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ ഡോ. സെസി തുടങ്ങിയവർ സന്നിഹിതരായി. രാജാക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണം ഉദ്ഘാടനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. കുഞ്ഞ് നിർവഹിച്ചു. രജിസ്റ്റര്‍ ചെയ്ത 50ല്‍ 43പേര് ആദ്യദിനം സ്വീകരിച്ചു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ഉദ്ഘാടനം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നഷാദ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.