Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയില്‍...

ജില്ലയില്‍ ഒമ്പതിടത്ത്​ കോവിഡ് വാക്‌സിനേഷന് തുടക്കം

text_fields
bookmark_border
covid vaccination started in nine places in the district
cancel
camera_alt

കോ​വി​ഡ് വാ​ക്‌​സി​ൻ ജി​ല്ല​ത​ല വി​ത​ര​ണോ​ദ്​​ഘാ​ട​നം തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ

ഡീ​ൻ കു​ര്യ​ക്കോ​സ് എം.​പി നി​ർ​വ​ഹി​ക്കു​ന്നു

തൊ​ടു​പു​ഴ: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്​​ച പ്രാ​ഥ​മി​ക​ഘ​ട്ട​മാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് വാ​ക്‌​സി​ന്‍ ന​ല്‍കി. ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി നി​ര്‍വ​ഹി​ച്ചു.

തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്​​ട​ര്‍ പി. ​ബി​ജു ആ​ദ്യ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. 0.5 എം.​എ​ല്‍ ഡോ​സ് വാ​ക്‌​സി​നാ​ണ് കു​ത്തി​വെ​ച്ച​ത്. വാ​ക്‌​സി​ന്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് പി​ന്നി​ല്‍ അ​ര്‍പ്പി​ത സേ​വ​നം ന​ട​ത്തി​യ ശാ​സ്ത്ര​ജ്ഞ​രെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി എം.​പി പ​റ​ഞ്ഞു.

പി.​ജെ. ജോ​സ​ഫ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റോ​ഷി അ​ഗ​സ്​​റ്റി​ന്‍ എം.​എ​ല്‍.​എ മു​ഖ്യാ​ഥി​തി​യാ​യി. ക​ല​ക്​​ട​ർ എ​ച്ച്.​ദി​നേ​ശ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം പ്ര​ഫ. എം.​ജെ. ജോ​സ​ഫ്, ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍മാ​രാ​യ അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, ശ്രീ​ല​ഷ്​​മി സു​ധീ​പ്, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍മാ​രാ​യ ഡോ.​എ​ന്‍. പ്രി​യ (ഹെ​ല്‍ത്ത്), ഡോ.​കെ.​പി. ശു​ഭ (ഐ.​എ​സ്.​എം), ഡോ. ​അ​മ്പി​ളി എ​ന്‍ (ഹോ​മി​യോ), ആ​ര്‍.​സി.​എ​ച്ച് ഓ​ഫി​സ​ര്‍ ഡോ. ​സു​രേ​ഷ് വ​ര്‍ഗീ​സ്, ജി​ല്ല ആ​ശു​പ​ത്രി ആ​ര്‍.​എം.​ഒ ഡോ. ​സി.​ജെ. പ്രീ​തി, കോ​വി​ഡ്-19 നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ര​മേ​ശ് ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ഇ​ടു​ക്കി ജി​ല്ല ആ​ശു​പ​ത്രി (മെ​ഡി​ക്ക​ല്‍ കോ​ള​ജ്), തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി, ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി, ചി​ത്തി​ര​പു​രം സി.​എ​ച്ച്.​സി, രാ​ജാ​ക്കാ​ട് സി.​എ​ച്ച്.​സി, നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി, പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി മു​ത​ല​ക്കോ​ടം, സെൻറ്​ ജോ​ണ്‍സ് ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​തി​രോ​ധ വാ​ക്​​സി​ന്‍ വി​ത​ര​ണം ന​ട​ന്ന​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വാ​ക്‌​സി​ന്‍ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ രാ​ജി ച​ന്ദ്ര​ന്‍ നി​ര്‍വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ കെ.​ജി. സ​ത്യ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ന്‍.​എ​ച്ച്.​എം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​സു​ജി​ത് സു​കു​മാ​ര​ന്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ വി​ശ​ദീ​ക​രി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​അ​ബ്​​ദു​ൽ റ​ഷീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ദ്യ വാ​ക്സി​ന്‍ കു​ത്തി​വെ​പ്പ്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ർ.​എം.​ഒ ഡോ. ​അ​രു​ണ്‍ സ്വീ​ക​രി​ച്ചു.

നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ശോ​ഭ​ന വി​ജ​യ​ന്‍ നി​ര്‍വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ വി​ജ​യ​കു​മാ​രി എ​സ്.​ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത 50 ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​ണ് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

300പേ​ര്‍ക്ക് ന​ല്‍കു​ന്ന​തി​നു​ള്ള വാ​ക്‌​സി​ന്‍ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ചി​ത്തി​ര​പു​രം സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ 40 ഓ​ളം ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. എ​സ്. രാ​ജേ​ന്ദ്ര​ന്‍ എം.​എ​ൽ.​എ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഷാ​രോ​ണ്‍ ജോ​ര്‍ജ് മാ​മ​ൻ ആ​ദ്യം വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു.

ദേ​വി​കു​ളം സ​ബ് ക​ല​ക്​​ട​ർ പ്രേം​കൃ​ഷ്ണ​ന്‍, ത​ഹ​സി​ല്‍ദാ​ര്‍ ജി​ജി കു​ന്ന​പ്പ​ള്ളി, ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ഡോ. ​സെ​സി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി. രാ​ജാ​ക്കാ​ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ വാ​ക്​​സി​ൻ വി​ത​ര​ണം ഉ​ദ്​​ഘാ​ട​നം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​ടി. കു​ഞ്ഞ് നി​ർ​വ​ഹി​ച്ചു. ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത 50ല്‍ 43​പേ​ര്‍ ആ​ദ്യ​ദി​നം സ്വീ​ക​രി​ച്ചു. പീ​രു​മേ​ട് താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ ഉ​ദ്ഘാ​ട​നം ഇ.​എ​സ്. ബി​ജി​മോ​ള്‍ എം.​എ​ല്‍.​എ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ നി​ര്‍വ​ഹി​ച്ചു. അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ന​ഷാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationcovid
News Summary - covid vaccination started in nine places in the district
Next Story