തൊടുപുഴ: സി.പി.െഎ ഇടുക്കി ജില്ല നിർവാഹക സമിതി യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷവിമർശനം. സമീപകാലത്തെ കാനത്തിെൻറ നടപടികളിലെ രാഷ്ട്രീയ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് േയാഗത്തിൽ പെങ്കടുത്തവർ വിമർശനം ഉയർത്തിയത്. പെങ്കടുത്ത ഭൂരിഭാഗം അംഗങ്ങളും കാനത്തിെൻറ നിലപാടുകളെ ചോദ്യംചെയ്തു.
സി.പി.െഎ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയെ പരസ്യമായി വിമർശിച്ച കാനത്തിെൻറ നടപടിയാണ് പ്രധാനമായും വിമർശന വിധേയമായത്. ജനറൽ സെക്രട്ടറിയെ ദുർബലപ്പെടുത്തുന്ന വിധത്തിൽ സംസ്ഥാന സെക്രട്ടറി നടത്തിയ പരസ്യവിമർശനം അവമതിപ്പ് ഉണ്ടാക്കിയെന്ന് നിർവാഹക സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു.
പാർട്ടി മുഖപ്പത്രമായ ജനയുഗത്തിെൻറ ഗുരുനിന്ദ ചൂണ്ടിക്കാട്ടിയ ജില്ല സെക്രട്ടറി കെ.കെ. ശിവരാമനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ച സംസ്ഥാന നേതൃത്വം എന്തുകൊണ്ട് കാനത്തിനെതിരെ നടപടിയെടുത്തില്ലെന്നും ചോദ്യം ഉയർന്നു. കാനത്തിെൻറ പരസ്യപ്രസ്താവനകൾ പലതും വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയെ പ്രതിരോധത്തിൽ ആക്കുന്നതാണെന്നായിരുന്നു ഒരു വിഭാഗത്തിെൻറ ആക്ഷേപം.
നിയമസഭ തെരഞ്ഞെടുപ്പിൽ പീരുമേട്ടിൽ സി.പി.െഎ സ്ഥാനാർഥി വാഴൂർ സോമനെ തോൽപിക്കാൻ പാർട്ടിയിലെ ചില നേതാക്കൾ ശ്രമിച്ചെന്ന ആരോപണവും യോഗത്തിൽ ചർച്ചയായി. ജില്ല നേതൃത്വം പീരുമേട്ടിലെ തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ വേണ്ടത്ര സജീവമായില്ലെന്നായിരുന്നു ഒരു വിഭാഗത്തിെൻറ വിമർശനം. സി.പി.െഎ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.