വണ്ണപ്പുറം: മുള്ളരിങ്ങാട് റോഡിൽ അപകട ഭീഷണി ഉയർത്തി നിറയെ വള്ളി പടർപ്പുകൾ. റോഡിന്റെ ഇരുവശവും കാണാൻ സാധിക്കാത്ത വണ്ണമാണ് കാട്ടുവള്ളികൾ നിറഞ്ഞ് കിടക്കുന്നത്. റോഡ് വശം താഴ്ന്ന സ്ഥലങ്ങളാണ്. വീതിയില്ലാത്ത റോഡിൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും ബുദ്ധിമുട്ടാണ്.
വള്ളിപടർപ്പുകൾ മൂലം റോഡിന്റെ അതിര് അറിയാൻ പ്രയാസമുണ്ട്. ചെറു വാഹനങ്ങളാണ് ഇവിടെ അധികവും അപകടത്തിൽ പെടുന്നത്.
രാത്രികാലങ്ങളിൽ ഇതിലൂടെ സഞ്ചരിക്കുമ്പോൾ വിഷ ജീവികളുടെ ശല്യവും രൂക്ഷമാണ്. പി.ഡബ്ല്യു.ഡി റോഡ് വീതി കൂട്ടി ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുള്ളരിങ്ങാട് നിവാസികൾ നിരവധിതവണ അധികൃതരെ വിവരം ധരിപ്പിച്ചിട്ടുണ്ട്. മഴക്കാലം ആരംഭിച്ചതോടെ പകൽ സമയങ്ങളിലും കോട ശക്തമാണ്.
ഇതുമൂലം റോഡിന്റെ ദിശ പോലും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ്. റോഡിന് സംരക്ഷണ ഭിത്തികളും ഇല്ല. മഴ ശക്തിപ്രാപിച്ചതോടെ റോഡിന്റെ മൺതിട്ടകൾ ഇടിയുവാനും സാധ്യതയുണ്ട്. കോട്ടപ്പാറ ഉൾപ്പടെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡാണ് അപകടാവസ്ഥയിൽ കിടക്കുന്നത്. കൂടാതെ ഇവിടങ്ങളിൽ ദിശ മനസ്സിലാക്കുവാൻ സിഗ്നൽ ബോർഡുകളും സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.