വ​ട്ട​വ​ട​യി​ലെ മ​ലി​ന​മാ​യ ജ​ല​സ്രോ​ത​സ്സ്​

മഴയുണ്ട്​, കുടിക്കാൻ വെള്ളമില്ല..

നാ​ടാ​കെ മ​ഴ തി​മി​ർ​ത്തു​പെ​യ്​​ത്​ പു​ഴ​ക​ളും തോ​ടു​ക​ളും ക​വി​ഞ്ഞൊ​ഴു​കു​ക​യും അ​ണ​ക്കെ​ട്ടു​ക​ൾ നി​റ​യു​ക​യും ചെ​യ്യു​േ​മ്പാ​ഴും കു​ടി​വെ​ള്ള​ത്തി​ന്​ നെ​േ​ട്ടാ​ട്ട​മോ​ടു​ന്ന​വ​ർ ജി​ല്ല​യി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ട്. പൈ​പ്പ്​ വെ​ള്ള​ത്തെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​വ​ർ ആ​ഴ്​​ച​ക​ളോ​ളം ​ജ​ല​വി​ത​ര​ണം മു​ട​ങ്ങു​േ​മ്പാ​ൾ കു​ടി​വെ​ള്ള​ത്തി​ന്​ നാ​ട്​ അ​ല​യ​ണം. ചി​ ല​ർ​ക്ക്​ മ​ലി​ന​മാ​യ ജ​ല​സ്രോ​ത​സ്സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്നു.
ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യ പ​ദ്ധ​തി​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി തു​ട​രു​േ​മ്പാ​ഴാ​ണ്​ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന്​ പെ​ടാ​പ്പാ​ട്​ പെ​ടേ​ണ്ടി​വ​രു​ന്ന​ത്. ക​ടു​ത്ത വേ​ന​ലി​ലും തോ​രാ​മ​ഴ​യി​ലും കു​ടി​വെ​ള്ള​ശേ​ഖ​ര​ണം ഇ​വ​ർ​ക്ക്​ ത​ല​വേ​ദ​ന​യാ​യി തു​ട​രു​ക​യാ​ണ്.​

ദാ​ഹം തീ​രാ​തെ മു​ട്ടം

മു​ട്ടം: വ​ർ​ഷം മു​ഴു​വ​നും സ​മൃ​ദ്ധ​മാ​യി ഒ​ഴു​കു​ന്ന മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന് സ​മീ​പം ക​ഴി​യു​ന്ന മു​ട്ടം നി​വാ​സി​ക​ൾ കു​ടി​വെ​ള്ള​ത്തി​ന്​ നെ​ട്ടോ​ട്ട​മോ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഈ ​ജ​ലാ​ശ​യ​ത്തി​ലെ വെ​ള്ളം ശു​ചീ​ക​രി​ച്ചാ​ണ് വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് അ​തി​ക​ഠി​ന​മാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മ​മെ​ങ്കി​ൽ മ​ഴ​ക്കാ​ല​ത്തും ഭി​ന്ന​മ​ല്ല മു​ട്ട​ത്തെ അ​വ​സ്ഥ. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പു​ക​ളും ഓ​ടി​ത്ത​ള​ർ​ന്ന മോ​​​ട്ടോ​റു​ക​ളു​മാ​ണ് ജ​ല​ക്ഷാ​മ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. മോ​​ട്ടോ​റു​ക​ൾ ദി​നേ​നെ​യെ​ന്നോ​ണം കേ​ടാ​കു​ക​യും പൈ​പ്പു​ക​ൾ പൊ​ട്ടി ആ​ഴ്ച​ക​ളോ​ളം കു​ടി​വെ​ള്ള​വി​ത​ര​ണം മു​ട​ങ്ങു​ക​യും ചെ​യ്യാ​റു​ണ്ട്.

തു​ട​ങ്ങ​നാ​ട് മേ​ഖ​ല​യി​ലേ​ക്കു​ള്ള പൈ​പ്പ് പൊ​ട്ടി ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ളം കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. 13,000ത്തി​ല​ധി​കം ജ​ന​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന മു​ട്ട​ത്ത് 8500 ഓ​ളം പേ​ർ​ക്കു​വേ​ണ്ടി നി​ർ​മി​ച്ച പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഭൂ​രി​പ​ക്ഷം വീ​ടു​ക​ളി​ലേ​ക്കും ആ​വ​ശ്യ​ത്തി​ന് ജ​ലം ല​ഭി​ക്കു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ പ്ര​ഖ്യാ​പി​ച്ച സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ലേ മു​ട്ട​ത്തെ ജ​ല​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കൂ.

സ്​​കൂ​ളി​നും വെ​ള്ള​മി​ല്ല

അ​ടി​മാ​ലി: വെ​ള്ള​ത്തൂ​വ​ല്‍ സ​ര്‍ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​ന്​ ശാ​ശ്വ​ത​പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​ത്തി​ന്​ ഇ​നി​യും പ​രി​ഹാ​ര​മി​ല്ല. കോ​വി​ഡ് കാ​ല​ത്തെ അ​ട​ച്ചി​ട​ലി​നു​ശേ​ഷം സ്‌​കൂ​ള്‍ തു​റ​ന്നെ​ങ്കി​ലും ശു​ദ്ധ​ജ​ല​ല​ഭ്യ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​തി​സ​ന്ധി തു​ട​രു​ക​യാ​ണ്.

നി​ല​വി​ല്‍ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ കു​ടും​ബ​ത്തി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ല​യ​ത്തി​ല്‍ വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. വേ​ന​ല്‍ ക​ന​ത്താ​ല്‍ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കും. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ താ​ല്‍ക്കാ​ലി​ക ന​ട​പ​ടി​ക​ള​ല്ല, ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് ഉ​ണ്ടാ​വേ​ണ്ട​തെ​ന്ന്​ പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

മു​മ്പ് ജ​ല​നി​ധി പ​ദ്ധ​തി വ​ഴി വി​ദ്യാ​ല​യ​ത്തി​ല്‍ വെ​ള്ളം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് റോ​ഡ് നി​ര്‍മാ​ണ​വും മ​റ്റും ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ​ക്​​ഷ​നും മ​റ്റും താ​റു​മാ​റാ​യ​തോ​ടെ ഇ​തി​ലൂ​ടെ വെ​ള്ളം ല​ഭി​ക്കാ​താ​യെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

ജ​ല​നി​ധി പ​ദ്ധ​തി വ​ഴി വീ​ണ്ടും വെ​ള്ള​മെ​ത്തി​ക്കു​ക​യോ സ്‌​കൂ​ളി​ന് സ്വ​ന്ത​മാ​യൊ​രു ശു​ദ്ധ​ജ​ല​സ്രോ​ത​സ്സ്​ ക​ണ്ടെ​ത്തു​ക​യോ ചെ​യ്താ​ല്‍ പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

700ഒാ​ളം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

അ​ടി​മാ​ലി: പെ​രു​മ്പ​ൻ​കു​ത്തി​ലും പാ​മ്പും​ക​യ​ത്തും മ​ഴ​ക്കാ​ല​ത്തു​പോ​ലും വെ​ള്ള​ത്തി​നാ​യി ജ​ന​ങ്ങ​ൾ വ​ല​യു​ക​യാ​ണ്. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, 12 വാ​ർ​ഡു​ക​ളി​ലെ 700ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള​ത്തി​ന്​ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ 4000 രൂ​പ പ​ദ്ധ​തി വി​ഹി​തം വാ​ങ്ങി ആ​റു​കോ​ടി​യോ​ളം മു​ട​ക്കി ന​ട​പ്പാ​ക്കി​യ വ​ലി​യ ര​ണ്ട് പ​ദ്ധ​തി​യാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി എ​ങ്ങു​മെ​ത്താ​തെ കി​ട​ക്കു​ന്ന​ത്. ചി​ല വീ​ടു​ക​ളി​ൽ ക​ല​ങ്ങി​യ​തും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​തു​മാ​യ വെ​ള്ള​മാ​ണ് എ​ത്തു​ന്ന​ത്. കൂ​റ്റ​ൻ ടാ​ങ്കി​ൽ​നി​ന്ന്​ വെ​ള്ളം തു​റ​ന്നു​വി​ട്ടാ​ൽ ​ൈപ​പ്പു​ക​ൾ പൊ​ട്ടി പാ​ഴാ​കു​ന്ന​ത​ല്ലാ​തെ ആ​ർ​ക്കും കു​ടി​വ​ള്ളം കി​ട്ടാ​റി​ല്ല.

പ​ഞ്ചാ​യ​ത്തി​െൻറ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് പ​ദ്ധ​തി പ്ര​േ​യാ​ജ​ന​പ്പെ​ടാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ പ​റ​യു​ന്നു. മ​ഴ​വെ​ള്ളം ശേ​ഖ​രി​ച്ചാ​ണ് ഇ​വി​ട​ത്തു​കാ​ർ ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്. വേ​ന​ൽ ക​ടു​ക്കു​േ​മ്പാ​ൾ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ മൂ​ന്നു​മു​ത​ൽ അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ക്ക​ണം.

വ​ട്ടം​ക​റ​ങ്ങി വ​ട്ട​വ​ട

മൂ​ന്നാ​ർ: നാ​ട്ടി​ലാ​കെ മ​ഴ തി​മി​ർ​ത്തു​പെ​യ്യു​മ്പോ​ഴും വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​ത്തോ​ട്ടം മേ​ഖ​ല​യി​ൽ മു​ന്നൂ​റോ​ളം കു​ടും​ബം കു​ടി​വെ​ള്ള​മി​ല്ലാ​തെ ക​ഷ്​​ട​പ്പെ​ടു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി കു​ടി​വെ​ള്ള​മെ​ത്തി​യി​രു​ന്ന പൈ​പ്പു​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണ് നാ​ട്ടു​കാ​ർ​ക്ക് വി​ന​യാ​യ​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ മ​ല​യ​ടി​വാ​ര​ത്തി​ലെ ഉ​റ​വ വെ​ള്ളം സം​ഭ​രി​ച്ചും മ​റ്റു​മാ​ണ്​ ഇ​വ​ർ കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. കു​ടി​വെ​ള്ളം എ​ത്തി​ച്ചി​രു​ന്ന പൈ​പ്പും ടാ​ങ്കും മ​ലി​ന​മാ​യി. മ​റ്റി​ട​ങ്ങ​ളി​ൽ മ​ഴ ധാ​രാ​ള​മാ​യി പെ​യ്യു​മ്പോ​ഴും മ​ഴ കു​റ​വു​ള്ള പ്ര​ദേ​ശ​മാ​ണ് വ​ട്ട​വ​ട. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ന​ല്ല മ​ഴ ല​ഭി​ച്ചി​ട്ടും കു​ടി​വെ​ള്ളം കി​ട്ടാ​നി​ല്ലാ​ത്ത ഗ​തി​കേ​ടി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

Tags:    
News Summary - Drinking water shortage is acute even in rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.