മൂന്നാർ: ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി സി.ആർ. രവിചന്ദര്‍ ഉദ്ഘാടനം ചെയ്തു. ദേവികുളം കോര്‍ട്ട് കോംപ്ലക്‌സിലാണ് കോടതിയുടെ പ്രവര്‍ത്തനം. തൊടുപുഴ, ഇടുക്കി, കട്ടപ്പന പോക്‌സോ കോടതികളില്‍നിന്നുള്ള കേസുകള്‍ ദേവികുളത്തെ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി പരിഗണിക്കും.
രണ്ടാഴ്ചക്കുള്ളില്‍ പ്രോസിക്യൂട്ടറുടെ സേവനം ഉള്‍പ്പെടെ സാധ്യമാക്കി കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാക്കും. അഞ്ച് ജീവനക്കാരെയും നിയമിച്ചു.ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച അഞ്ച് കേസ് പരിഗണിച്ചു.
രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് കോടതി സമയം. മൂന്നാര്‍, മറയൂര്‍, അടിമാലി, വെള്ളത്തൂവല്‍, ദേവികുളം, ശാന്തൻപാറ, രാജാക്കാട് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പോക്‌സോ കേസുകള്‍ ദേവികുളത്തെ കോടതിയിലാകും പരിഗണിക്കുക. ദേവികുളം സബ് ജഡ്ജി കെ.എ. ആന്റണി ഷെല്‍മാന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.