നെടുങ്കണ്ടം: 'മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ' എന്ന് ആവശ്യപ്പെട്ട് പട്ടം കോളനി മേഖലയിൽ ഫ്ലക്സ് ബോർഡുകൾ. ഇടുക്കി ഡി.സി.സി പ്രസിഡൻറും ഐ വിഭാഗക്കാരനുമായ ഇബ്രാഹിം കുട്ടി കല്ലാറിൻറ വീട് സ്ഥിതി ചെയ്യുന്ന പാമ്പാടുംപാറയിലും നെടുങ്കണ്ടം, കല്ലാർ, മുണ്ടിയെരുമ, തൂക്കുപാലം മേഖലകളിലുമാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
ഹൈറേഞ്ചിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം കല്ലാറിൽ മാത്രമുണ്ടായിരുന്ന ഫ്ലക്സ് ഞായറാഴ്ച രാവിലെയാണ് പട്ടംകോളനി മേഖലയിൽ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നത്.
സേവ് കോൺഗ്രസ് നെടുങ്കണ്ടം എന്ന പേരിലാണ് ഫ്ലക്സുകൾ. എന്നാൽ, ഫ്ലക്സുകൾ സ്ഥാപിച്ചത് തെൻറയോ പാർട്ടിയുടേയോ അറിവോടെയല്ലെന്ന് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ഫ്ലക്സ് െവച്ചവരെ കണ്ടെത്തി പാർട്ടി തലത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.