ഇടുക്കിയിൽ റോഡുകളുടെ നവീകരണത്തിന് 11.37 കോടി –മന്ത്രി റോഷി

ചെ​റു​തോ​ണി: ഇ​ടു​ക്കി നി​യോ​യ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന്​ 11.37 കോ​ടി പൊ​തു​മാ​രാ​മ​ത്ത് മു​ഖേ​ന അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ൻ അ​റി​യി​ച്ചു.

കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ല്‍ നാ​ര​ക​ക്കാ​നം -ത​ങ്ക​മ​ണി റോ​ഡി​ന് 73.50 ല​ക്ഷം, ത​ങ്ക​മ​ണി-​നീ​ലി​വ​യ​ല്‍-​പ്ര​കാ​ശ് റോ​ഡ് 44 ല​ക്ഷം, കാ​ല്‍വ​രി​മൗ​ണ്ട്-​ത​ങ്ക​മ​ണി റോ​ഡ് 8 ല​ക്ഷം, ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ വ​ള്ള​ക്ക​ട​വ് പ​ള്ളി-​മൂ​ല​ക്ക​ട-​ന​രി​യം​പാ​റ റോ​ഡ് 20 ല​ക്ഷം, ന​ത്തു​ക​ല്ല്-​വെ​ള്ള​യാം​കു​ടി-​സു​വ​ര്‍ണ​ഗി​രി-​ക​ക്കാ​ട്ടു​ക​ട റോ​ഡ് 10 ല​ക്ഷം, എ​സ്.​എ​ന്‍ ജ​ങ്​​ഷ​ൻ- പേ​ഴും​ക​വ​ല റോ​ഡ് 11 ല​ക്ഷം, ക​ട്ട​പ്പ​ന-​ഉ​പ്പു​ക​ണ്ടം റോ​ഡ് 22 ല​ക്ഷം, ന​രി​യം​പാ​റ-​മേ​ലേ​ചി​ന്നാ​ര്‍ റോ​ഡ് അ​ഞ്ച്​ ല​ക്ഷം, ച​പ്പാ​ത്ത്-​ക​ട്ട​പ്പ​ന റോ​ഡ് 50 ല​ക്ഷം, കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ്വ​രാ​ജ്-​കോ​ഴി​മ​ല റോ​ഡ് 20 ല​ക്ഷം, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ല്‍ വാ​ഴ​ത്തോ​പ്പ്-​മ​ണി​യാ​റ​ന്‍കു​ടി റോ​ഡ് 20 ല​ക്ഷം, കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ വെ​ള്ള​ത്തൂ​വ​ല്‍-​കൊ​ന്ന​ത്ത​ടി റോ​ഡ് 25 ല​ക്ഷം, വെ​ട്ടി​ക്കാ​മ​റ്റം-​ഈ​ട്ടി​ത്തോ​പ്പ്-​മേ​ലേ​ചി​ന്നാ​ര്‍ റോ​ഡ് 16 ല​ക്ഷം, പ​ണി​ക്ക​ന്‍കു​ടി-​കൊ​മ്പൊ​ടി​ഞ്ഞാ​ല്‍-​പൊ​ന്മു​ടി റോ​ഡ് 25 ല​ക്ഷം, കൊ​മ്പൊ​ടി​ഞ്ഞാ​ല്‍-​മ​ര​ക്കാ​നം-​അ​ഞ്ചാം​മൈ​ല്‍ റോ​ഡ് 99.5 ല​ക്ഷം, മു​നി​യ​റ-​ഇ​ല്ലി​സി​റ്റി-​വ​ട്ട​ക്ക​നി​പ്പാ​റ റോ​ഡ് 25 ല​ക്ഷം, പ​ണി​ക്ക​ന്‍കു​ടി-​പെ​രി​ഞ്ചാം​കു​ട്ടി റോ​ഡ് 44.32 ല​ക്ഷം, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ല്‍ ചേ​ല​ച്ചു​വ​ട്-​വ​ണ്ണ​പ്പു​റം റോ​ഡ് 25 ല​ക്ഷം, പു​ളി​ക്ക​ത്തൊ​ട്ടി-​വെ​ന്മ​ണി റോ​ഡ് 50 ല​ക്ഷം, വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ല്‍ മു​രി​ക്കാ​ശ്ശേ​രി ബൈ​പാ​സ് 24.50 ല​ക്ഷം, പെ​രി​ഞ്ചാം​കു​ട്ടി-​കാ​രി​ത്തോ​ട് റോ​ഡ് 19 ല​ക്ഷം, പ്ര​കാ​ശ്-​വെ​ട്ടി​ക്കാ​മ​റ്റം റോ​ഡ് 23 ല​ക്ഷം, താ​നോ​ലി​പ്പ​ടി-​രാ​ജ​മു​ടി-​പ​തി​നേ​ഴ് ക​മ്പ​നി റോ​ഡ് 18 ല​ക്ഷം, തോ​പ്രാം​കു​ടി-​മേ​ലേ​ചി​ന്നാ​ര്‍-​സ്കൂ​ള്‍സി​റ്റി റോ​ഡ് 50 ല​ക്ഷം, ഒ​ട​ക്കു​സി​റ്റി-​ഗൗ​രി​സി​റ്റി-​പ​തി​നാ​റാം​ക​ണ്ടം-​ഉ​പ്പു​തോ​ട് റോ​ഡ് 25. ല​ക്ഷം, പൂ​മാം​ക​ണ്ടം-​രാ​ജ​മു​ടി റോ​ഡ് 64.85 ല​ക്ഷം, പ​തി​നാ​റാം​ക​ണ്ടം-​മു​രി​ക്കാ​ശ്ശേ​രി റോ​ഡ് 25 ല​ക്ഷം, രാ​ജ​മു​ടി-​പാ​റ​ക്ക​ട​വ് റോ​ഡ് 25 ല​ക്ഷം, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ ത​ടി​യ​മ്പാ​ട്-​ക​രി​ക്കി​ന്‍തോ​ളം-​മ​രി​യാ​പു​രം-​നാ​ര​ക​ക്കാ​നം-​ഡ​ബി​ള്‍ക​ട്ടി​ങ്​ റോ​ഡ് 50 ല​ക്ഷം, ത​ടി​യ​മ്പാ​ട് -വി​മ​ല​ഗി​രി-​ശാ​ന്തി​ഗ്രാം റോ​ഡ് 45 ല​ക്ഷം, കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കാ​ഞ്ഞാ​ര്‍-​പു​ള്ളി​ക്കാ​നം റോ​ഡ് 49.5 ല​ക്ഷം, മൂ​ല​മ​റ്റം-​പു​ള്ളി​ക്കാ​നം റോ​ഡ് ​ ഒ​രു​കോ​ടി, കാ​ഞ്ഞാ​ര്‍-​മൂ​ന്ന​ങ്ക​വ​യ​ല്‍-​മ​ണ​പ്പാ​ടി റോ​ഡ് 25 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ടെ​ൻ​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി നി​ര്‍മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.  

Tags:    
News Summary - For modernization of roads in Idukki 11.37 crore - Minister Roshi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.