തേക്കടി തടാകത്തിൽ വെള്ളം കുടിക്കാനെത്തിയ ആനകൾ (ഫയൽ)
കുമളി: ഒരു നൂറ്റാണ്ട് മുമ്പ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചതോടെയാണ് തേക്കടി തടാകം രൂപപ്പെടുന്നത്. വനഭൂമിയായ പ്രദേശം വെള്ളത്തിൽ മുങ്ങിയതോടെ മരങ്ങളും വെള്ളത്തിലായി. അക്കാലം മുതൽ വെള്ളത്തിലായ മരങ്ങളുടെ ശേഷിക്കുന്ന ഭാഗമാണ് തേക്കടി തടാകത്തിന്റെ ഭംഗി വർധിപ്പിക്കുന്നത്. മറ്റെങ്ങും കാണാനാവാത്ത കാഴ്ചയാണ് തടാകത്തിൽ നിൽക്കുന്ന നൂറ്റാണ്ടിന്റെ ചരിത്രമുള്ള മരക്കുറ്റികൾ.
അവയിലാണ് തടാകത്തിനെ മാത്രം ആശ്രയിച്ചു കഴിയുന്ന നീർക്കാക്കകളുടെ കൂടുകൾ. തടാകതീരത്ത് നീർനായകളുടെ താവളങ്ങൾ. ആന മുതൽ അണ്ണാൻ വരെ ആശ്രയിക്കുന്ന കുടിവെള്ളം കൂടിയാണ് തേക്കടി തടാകം. ഒപ്പം, കേരളവും തമിഴ്നാട്ടിലെയും ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവനും കൃഷിക്കും ആശ്രയമാകുന്നതും ഇതേ ജലം തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.