ഇടുക്കിയിൽ ജലനിരപ്പ്​ സംഭരണശേഷിയുടെ 80 ശതമാനം

തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് സം​ഭ​ര​ണ​ശേ​ഷി​യു​ടെ 80 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ന്നു. 10 ദി​വ​സ​ത്തി​നി​ടെ ആ​റ് അ​ടി​യോ​ള​മാ​ണ്​ ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം ഇ​തേ​സ​മ​യം ഉ​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാ​ള്‍ അ​ഞ്ച് അ​ടി വെ​ള്ളം കൂ​ടു​ത​ലാ​ണ്. 2379 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്. ഇ​ന്ന​ത്തെ സ്ഥി​തി​യി​ല്‍ പു​തി​യ റൂ​ള്‍ ക​ര്‍വ് പ്ര​കാ​രം 14 അ​ടി കൂ​ടി ഉ​യ​ര്‍ന്ന് 2394 അ​ടി​യി​ലെ​ത്തി​യാ​ല്‍ അ​ണ​ക്കെ​ട്ട് തു​റ​ക്കേ​ണ്ടി​വ​രും.

വൃ​ഷ്​​ടി പ്ര​ദേ​ശ​ത്ത് 15 മി.​മീ വ​രെ മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലേ​ക്ക്​ നീ​രൊ​ഴു​ക്ക് വ​ര്‍ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​വി​ടെ നി​ന്ന്​ ജ​ലം ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ല​മ​റ്റം പ​വ​ര്‍ഹൗ​സി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം കു​റ​വാ​ണ്. 3.155 ദ​ശ​ല​ക്ഷം യൂ​നി​റ്റ് മാ​ത്ര​മാ​ണ് ഉ​ൽ​പാ​ദ​നം. സം​സ്ഥാ​ന​ത്ത്​ ആ​കെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം 63.83 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്. 42.6 ദ​ശ​ല​ക്ഷം വൈ​ദ്യു​തി പു​റ​ത്തു​നി​ന്ന് വാ​ങ്ങി​യാ​ണ് പ്ര​തി​ദി​ന ഉ​പ​യോ​ഗം ക്ര​മീ​ക​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ ജ​ലം പ​ര​മാ​വ​ധി ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ്​ പ​രി​ഗ​ണ​ന. ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ നീ​രൊ​ഴു​ക്ക് തു​ട​ര്‍ന്നാ​ലും അ​ണ​ക്കെ​ട്ട് തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് വൈ​ദ്യു​തി വ​കു​പ്പി​െൻറ വി​ല​യി​രു​ത്ത​ല്‍. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 85 ശ​ത​മാ​നം പി​ന്നി​ട്ടാ​ല്‍ മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ല്‍ ഉ​ൽ​പാ​ദ​നം ഉ​യ​ര്‍ത്താ​നാ​ണ് തീ​രു​മാ​നം.

Tags:    
News Summary - Idukki Dam water level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.