ഇടുക്കിയിൽ ജലനിരപ്പ് സംഭരണശേഷിയുടെ 80 ശതമാനം
text_fieldsതൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 80 ശതമാനമായി ഉയര്‍ന്നു. 10 ദിവസത്തിനിടെ ആറ് അടിയോളമാണ് ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ അഞ്ച് അടി വെള്ളം കൂടുതലാണ്. 2379 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നത്തെ സ്ഥിതിയില്‍ പുതിയ റൂള്‍ കര്‍വ് പ്രകാരം 14 അടി കൂടി ഉയര്‍ന്ന് 2394 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടിവരും.
വൃഷ്ടി പ്രദേശത്ത് 15 മി.മീ വരെ മഴ ലഭിക്കുന്നതിനാൽ അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. എന്നാൽ, ഇവിടെ നിന്ന് ജലം ഉപയോഗിക്കുന്ന മൂലമറ്റം പവര്‍ഹൗസിൽ വൈദ്യുതി ഉൽപാദനം കുറവാണ്. 3.155 ദശലക്ഷം യൂനിറ്റ് മാത്രമാണ് ഉൽപാദനം. സംസ്ഥാനത്ത് ആകെ വൈദ്യുതി ഉപഭോഗം 63.83 ദശലക്ഷം യൂനിറ്റാണ്. 42.6 ദശലക്ഷം വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് പ്രതിദിന ഉപയോഗം ക്രമീകരിക്കുന്നത്.
ഇടുക്കി അണക്കെട്ടില്‍ ജലം പരമാവധി ശേഖരിക്കുന്നതിനാണ് പരിഗണന. ഇപ്പോഴത്തെ നിലയിൽ നീരൊഴുക്ക് തുടര്‍ന്നാലും അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് വൈദ്യുതി വകുപ്പിെൻറ വിലയിരുത്തല്‍. സംഭരണശേഷിയുടെ 85 ശതമാനം പിന്നിട്ടാല്‍ മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഉൽപാദനം ഉയര്‍ത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.