തൊടുപുഴ: ജെ.സി.ഐ സോണ്‍ 20 ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍വെല്‍ ജേസി ക്രിക്കറ്റ് ലീഗില്‍ ആതിഥേയ ടീമായ ജെ.സി.ഐ തൊടുപുഴ ഗ്രാന്ഡിന് കിരീടം. ജെ.സി.ഐ തൃശൂര്‍ ഗ്രീന്സിറ്റിയെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. മാര്‍വെല്‍ മാട്രസ് സ്പോണ്സര് ചെയ്ത 15,001 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം നേടിയ തൃശൂര്‍ ഗ്രീന്‍സിറ്റിക്ക് സതേണ്‍ ഫെര്‍ട്ടിലൈസേഴ്സ് ആൻഡ് കെമിക്കല്‍സ് സ്പോണ്സര് ചെയ്ത 7501 രൂപയും ട്രോഫിയും ലഭിച്ചു. ജെ.സി.ഐ തൊടുപുഴ ഗ്രാൻഡ് നേതൃത്വത്തില്‍ നടന്ന ടൂര്‍ണമെൻറില്‍ തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍നിന്നുള്ള 12 ജേസീ ടീമുകളാണ് പങ്കെടുത്തത്.
ജേസി സോണ്‍ പ്രസിഡൻറ് ശ്രീജിത് ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. സമാപനവും സമ്മാനദാനവും ഡീന്‍ കുര്യാക്കോസ് എം.പി നിർവഹിച്ചു. സോണ്‍ വൈസ് പ്രസിഡൻറ് പി.ഡി ജോണ്‍, സോണ്‍ ഡയറക്ടര്‍ മാനേജ്മെൻറ് ജോബിന് കുര്യാക്കോസ്, അര്ജുന് കെ.നായര്‍, പ്രസ്ക്ലബ് പ്രസിഡൻറ് എം.എന്‍. സുരേഷ്, റെജി വര്‍ഗീസ്, പ്രശാന്ത് കുട്ടപ്പാസ്, മനു തോമസ്, പ്രോഗ്രാം ഡയറക്ടര്‍ വിനോദ് കണ്ണോളി എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ ഗ്രീന്‍സിറ്റിയുടെ ലിേൻറാ രാജനാണ് മാന്‍ ഓഫ് ദ സീരീസ്. മികച്ച ബാറ്റ്സ്മാനായി ജെ.സി.ഐ ഗ്രാൻഡിലെ വിനോദ് കണ്ണോളിയും മികച്ച ബൗളറായി ഗ്രാൻഡിലെ ഷിേൻറാ ജോസും മികച്ച ഫീല്‍ഡറായി ജെ.സി.ഐ തൃപ്പൂണിത്തുറയിലെ ടിബോയിയും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.