കട്ടപ്പന: വീട്ടമ്മയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. പ്രതി നിരീക്ഷണത്തിലാണ്. കട്ടപ്പന കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ ജോര്‍ജിെൻറ ഭാര്യ ചിന്നമ്മയാണ് (60) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ച നാലരയോടെയാണ് സംഭവം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ചിന്നമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
വെള്ളിയാഴ്ച നടപടിക്കുശേഷം മൃതദേഹം സംസ്കരിച്ചു. ചിന്നമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പൊലീസ് പ്രതിക്കായി വലവിരിച്ചിരുന്നു. വ്യക്തമായ തെളിവുകൾ ലഭിച്ചശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്നാണ് വിവരം.
ചിന്നമ്മയുടെ ശരീരത്തില്‍നിന്ന് കാണാതായ നാല് പവന് സ്വര്‍ണാഭരണങ്ങള്‍ വീട്ടിലോ, ബന്ധുവീടുകളിലോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഇവ മോഷണം പോയതാകാനുള്ള സാധ്യത തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇങ്ങനെയാണെങ്കില്‍ കൊലപാതകം നടന്നത് മോഷണ ശ്രമത്തിനിടെ തന്നെ ആകാമെന്നും കരുതുന്നു. എന്നാല്‍, ചിന്നമ്മയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഇല്ലാതിരുന്നതും വീട്ടില്‍ പിടിവലി നടന്നതിെൻറ ലക്ഷണം ഇല്ലാതിരുന്നതുമാണ് സംഭവത്തെ ദുരൂഹമാക്കുന്നത്.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. ഭര്‍ത്താവ് ജോര്‍ജാണ് ചിന്നമ്മയെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
മുകളിലത്തെ നിലയില്‍ കിടന്ന ജോര്‍ജ് താഴത്തെ നിലയിലെത്തിയപ്പോഴാണ് ചിന്നമ്മ കിടപ്പുമുറിയില്‍ വീണുകിടക്കുന്നത് കണ്ടത്.
ചിന്നമ്മയുടെ ശരീരത്തിലെ സ്വര്‍ണം കാണാനില്ലെന്നും പിന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നുവെന്നുമുള്ള ജോര്‍ജിെൻറ മൊഴിയാണ് സംഭവത്തില്‍ കൊലപാതക സാധ്യത പരിശോധിക്കാന്‍ കാരണമായത്.
കൊലപാതകം നടന്ന വീടിനു സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് പൊലീസിന് സൂചനകൾ ലഭിച്ചതായാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.