കട്ടപ്പന: ഭവന നിർമാണത്തിനും മാലിന്യശേഖരണ, സംസ്കരണത്തിനും മുൻഗണന നൽകി കട്ടപ്പന നഗരസഭ ബജറ്റ്. 639173820 രൂപ ആകെ വരവും 611435620 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ അഡ്വ. കെ.ജെ. ബെന്നി അവതരിപ്പിച്ചു. നികുതിയിനത്തിൽ 4.8 കോടിയും, നികുതിയിതര വരുമാനത്തിൽ 3.78 കോടിയും, പരമ്പതാഗത ചെലവുകൾക്കുള്ള ഗ്രാന്റ് ഇനത്തിൽ 2.92 കോടി രൂപയും ഉൾപ്പടെ ആകെ തനത് ഫണ്ട് വരവിനത്തിൽ 11.52 കോടി രൂപ വരവ് പ്രതീക്ഷിക്കുന്നു.
പദ്ധതിയേതര വരുമാനത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾക്കായി ഒരുകോടിയും പി.എം.എ.വൈ ഫണ്ടിനത്തിൽ 3.94 കോടി രൂപയും ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാൻറിനത്തിൽ 1.64 കോടി രൂപയും കെ.എസ്.ഡബ്ലു.എം.പി നടത്തിപ്പിനായി 2.19 കോടി രൂപയും വരവ് പ്രതീക്ഷിക്കുന്നു.
- കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്ക് മരുന്നും അനുബന്ധ സേവനങ്ങളും നടപ്പാക്കുന്നതിന് 45 ലക്ഷം രൂപ
- ചെറുകിട നാമമാത്ര കർഷകരായ എകദേശം 2000 കർഷകർക്ക് ജൈവവളം നൽകുന്നതിന് 35 ലക്ഷം രൂപ
- കട്ടപ്പന നഗരത്തെ സൗന്ദര്യവൽക്കരിക്കുന്നതിനും, നഗരത്തിൽ എത്തുന്ന ജനങ്ങൾക്ക് വിശ്രമിക്കുന്നതിനും, മാനസിക ഉല്ലാസത്തിനുമായി തണലിടം നടപ്പാക്കുന്നതിന് 25 ലക്ഷം രൂപ
- ടിഷ്യുകൾച്ചർ വാഴത്തൈ വിതരണം ചെയ്യുന്നതിന് ഏഴ് ലക്ഷം രൂപ
- കാർഷികമേഖലയിൽ പുതിയ പദ്ധതിയായ കുറ്റിക്കുരുമുളക് കൃഷി നടപ്പാക്കുന്നതിന് നാല് ലക്ഷം രൂപ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.