കട്ടപ്പന: അഹങ്കാരിയും ജനാധിപത്യവിരുദ്ധ മനോഭാവവുമുള്ള ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് അഖിലേന്ത്യ കിസാന്‍സഭ ദേശീയ കൗണ്‍സില്‍ അംഗം എം.എം. മണി എം.എല്‍.എ. കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ തൊഴിലാളി- കര്‍ഷക- കര്‍ഷക തൊഴിലാളി സംയുക്ത സമരസമിതി കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം മണി.
എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഐക്യ ട്രേഡ് യൂണിയന് നേതാക്കളായ കെ. എസ്. മോഹനന്, ആര്. തിലകന്, പി.എസ്. രാജന്, പി. മുത്തുപാണ്ടി, റോമിയോ സെബാസ്റ്റ്യന്‍, പി.പി. ചന്ദ്രന്, മാത്യു വര്‍ഗീസ്, അനില്‍ കൂവപ്ലാക്കല്‍, വി .ആര്. സജി, വി.ആര്. ശശി, വി. കെ. സോമന്, മാത്യു ജോര്‍ജ്, വി. കെ. സോമന്, ജോയി ജോര്‍ജ്, ബിജു ഐക്കര എന്നിവര്‍ സംസാരിച്ചു. പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ സംയുക്ത തൊഴിലാളി യൂണിയന് നേതാക്കളും കര്‍ഷകരും തൊഴിലാളികളും അടക്കം അണിനിരന്നു.
ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുക, അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, പാചകവാതകം തുടങ്ങിയവയുടെ ജി.എസ്.ടി ഒഴിവാക്കുക, കുറഞ്ഞവേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.