കട്ടപ്പന: ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിൽ 10001 പുസ്തകങ്ങളുള്ള റിസർച്ച് ലൈബ്രറി തുടങ്ങും. ഹൈറേഞ്ചിലെ സ്കൂൾ കുട്ടികളിൽ ഗവേഷണ താൽപര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളായ ഇവിടെ റിസർച്ച് ലൈബ്രറി ആരംഭിക്കുന്നത്.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, ഇന്നലെ ജന്മദിനം ആഘോഷിച്ച രണ്ടാം ക്ലാസുകാരൻ വസുദേവ് രമേഷിൽനിന്ന് ആദ്യ പുസ്തകം സ്വീകരിച്ച് ലൈബ്രറിക്ക് തുടക്കം കുറിച്ചു. പഴയതും പുതിയതുമായ പത്തിൽ കുറയാത്ത പുസ്തകങ്ങൾ ശേഖരിക്കും.
പി.ടി.എ പ്രസിഡൻറ് കെ.ജെ ഷൈൻ അധ്യക്ഷത വഹിച്ചു. മലയാളം അധ്യാപകൻ ഡോ. ഫൈസൽ പദ്ധതി വിശദീകരിച്ചു. സ്കൂളിലേക്ക് ആദ്യ അഡ്മിഷൻ ഉറപ്പിച്ച അർഷിദ് വി.എ എന്ന കുട്ടിയെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് ടി. രാധികാദേവി, എസ്.എം.സി ചെയർമാൻ സജിദാസ് മോഹൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് റിൻസ് ചാക്കോ, എം.പി.ടി.എ പ്രസിഡന്റ് കെ.ജി അജിത, ജയ്മോൻ പി. ജോർജ്, ഉഷ കെ.എസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.