കട്ടപ്പന: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നടന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിൽ ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക വിദ്യാർഥിയായ കാൽവരി ഹൈസ്കൂളിലെ അലക്സ് ബിജുവിന് വ്യക്തിഗത പ്രോജക്ടിൽ ഒന്നാം സ്ഥാനം. പത്താം ക്ലാസ് വിദ്യാർഥിയാണ്. അധ്യാപകൻ ആനന്ദ് ടോമാണ് ഫെയറിൽഅലക്സ് ബിജുവിനൊപ്പം പോയത്.
സംസ്ഥാന ശാസ്ത്രമേളയിൽ ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ് വിഭാഗത്തിൽ അനുനാദം എന്ന പ്രതിഭാസത്തെ ആസ്പദമാക്കി ചെയ്ത നൃത്തം ചെയ്യുന്ന അഗ്നി ഒരുക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സതേൺ ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുക്കാൻ അലക്സ് അവസരം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.