കുമളി: കേരളത്തിലേക്ക് കടത്തൻ ചെരിപ്പു കടയുടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 712 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. തേനി അല്ലി നഗരത്തിലെ ശ്രീകൃഷ്ണ ചെരിപ്പുകടയുടെ ഗോഡൗണിൽനിന്നാണ് പ്രത്യേക സ്ക്വാഡ് ഡിവൈ.എസ്.പി പാർഥിപന്റെ നേതൃത്വത്തിൽ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.
സംഭവത്തിൽ ഗോഡൗൺ ഉടമകളായ സുരേഷ്, പൂമാരൻ എന്നിവരെ അറസ്റ്റു ചെയ്തു. തേനി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചുവെച്ചാണ് കേരളത്തിലേക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തുന്നത്. അന്തർ സംസ്ഥാന തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരെ ലക്ഷ്യമിട്ടാണ് പുകയില ഉൽപന്നങ്ങൾ വൻതോതിൽ കേരളത്തിലേക്ക് കടത്തുന്നത്.
കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക്പോസ്റ്റുകൾ വഴി തൊഴിലാളികളെ ഉപയോഗിച്ച് അധികൃതരുടെ കണ്ണുവെട്ടിച്ചാണ് പുകയില ഉൽപന്നങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. 10 രൂപ വിലവരുന്ന ഉൽപന്നം 50-100 രൂപ വരെ വിലയിലാണ് കടകളിലൂടെ വിൽക്കുന്നത്.അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഗോഡൗൺ പൊലീസ് സീൽ ചെയ്തു. പ്രതികൾ പുകയില ഉൽപന്നങ്ങൾ എത്തിച്ചുനൽകുന്ന കേരളത്തിലെ കേന്ദ്രങ്ങൾ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.