കുമളി (ഇടുക്കി): ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് എത്താൻ വൈകിയെങ്കിലും ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം. പിന്നീട് കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. കുമളി ആദിവാസി കോളനിയിലെ വാടക വീട്ടിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
കൊല്ലം പട്ടട സ്വദേശി കണ്ണെൻറ ഭാര്യയാണ് മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. വിവരമറിഞ്ഞെത്തിയ ആശാവർക്കർ പ്രസവ സമയത്ത് സമീപത്തുണ്ടായിരുന്നു. ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതിക്ക് വേദന അനുഭവപ്പെട്ടത്. ഉടൻ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിനായി ശ്രമം നടത്തിയെങ്കിലും എത്താൻ വൈകി.
ആശാവർക്കർ വിവരം അറിയിച്ചതനുസരിച്ച് രാത്രി തന്നെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും നഴ്സും സ്ഥലത്തെത്തി ആവശ്യമായ കരുതൽ സ്വീകരിച്ചു. ഗർഭിണിയായ യുവതിയുടെ ദൈനംദിന വിവരങ്ങൾ ശേഖരിക്കുന്നതിൽ സാമൂഹ്യ ആരോഗ്യ വിഭാഗത്തിന് വീഴ്ചയുണ്ടായതാണ് യുവതി വീട്ടിൽ പ്രസവിക്കാനിടയാക്കിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.