കുമളി: തമിഴ്നാട് അതിർത്തി വനത്തിൽ വനപാലകരെ ആക്രമിച്ചശേഷം കടന്ന വേട്ടക്കാരെ കണ്ടെത്താൻ തമിഴ്നാട് പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ മലയാളികളാണെന്ന് വ്യക്തമായതോടെ ഇവരെ പിടികൂടാൻ തമിഴ്നാട് വനം വകുപ്പ് പെരിയാർ കടുവ സങ്കേതം അധികൃതരുടെ സഹായവും തേടി.
ബുധനാഴ്ച രാത്രിയാണ് അതിർത്തിയിലെ മേഘമല കടുവ സങ്കേതത്തിൽ ഉൾപ്പെട്ടവനമേഖലയിൽ ഏഴംഗ വേട്ടക്കാരുടെ സംഘം തമിഴ്നാട് വനപാലകർക്ക് നേരെ നിറയൊഴിച്ചത്. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരൻ ഖാജാ മൈദീൻ (41) തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കഴിഞ്ഞ മാസം 16ന് വേട്ട സംഘം ഇവിടെ നിന്നും കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി കടത്തിക്കൊണ്ട് പോയിരുന്നു. ഇതേ തുടർന്നാണ് പ്രദേശത്ത് വനപാലകർ രാത്രികാല പ്രത്യേക പട്രോളിങ് ഏർപ്പെടുത്തിയത്. കാട്ടിനുള്ളിൽ വനപാലകരെ ആക്രമിച്ച് വേട്ടക്കാർ കടന്ന സംഭവം ഞെട്ടലുണ്ടാക്കിയതോടെ കേസന്വേഷണത്തിെൻറ ഭാഗമായി തമിഴ്നാട് ഡി.ഐ.ജി വിജയകുമാരിയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും ഇന്നലെ അക്രമം നടന്ന ചെല്ലാർകോവിൽ മെട്ട്, ചുരങ്കനാർ, മച്ചക്കൽമേട് ഭാഗം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.