വനമേഖലക്ക്​ സമീപം കഞ്ചാവുകൃഷി; 150 ചെടി നശിപ്പിച്ചു

കുമളി: പെരിയാർ കടുവസങ്കേതത്തോട് ചേർന്ന തമിഴ്നാട് അതിർത്തി വനമേഖലയായ മേഘമല വന്യജീവി സങ്കേതത്തി​െൻറ അടിവാരത്ത്​ കൃഷിയിടത്തിൽ കഞ്ചാവുകൃഷി കണ്ടെത്തി.

വിളവെടുപ്പിന്​ പാകമായ നൂറ്റമ്പതിലധികം കഞ്ചാവുചെടികളാണ് പൊലീസ് നായുടെ സഹായത്തോടെ തമിഴ്നാട് പൊലീസ് കണ്ടെത്തിയത്.

തേനി ജില്ലയിൽ കഞ്ചാവ് വിൽപന വ്യാപകമായതോടെ ഉത്തമപാളയം ഡിവൈ.എസ്.പി ചിന്നക്കണ്ണ്, സി.ഐമാരായ ശിലൈമണി, ദിവാൻ മൈതീൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്​കരിച്ചാണ് കമ്പം മണികെട്ടി ആലമരം ഭാഗത്തെ കഞ്ചാവുതോട്ടം കണ്ടെത്തിയത്. മുൾപ്പടർപ്പുകൾ നിറഞ്ഞ പ്രദേശത്തിന്​ നടുവി​െല കഞ്ചാവ് കൃഷിയിടം പൊലീസ് നായ്​ വെ​ട്രിയുടെ സഹായത്തോടെയാണ് കണ്ടെത്തിയത്.

എട്ട്​ അടിയോളം ഉയരമുള്ള കഞ്ചാവുചെടികൾ വിളവെടുപ്പിന് പാകമായ നിലയിലായിരുന്നു. ചെടികൾ പൂർണമായും നശിപ്പിച്ചു. ഈ പ്രദേശത്ത് കൃഷി ചെയ്യുന്നവരെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.