കുമളി: കോവിഡ് വ്യാപനത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായി പെരിയാർ കടുവ സങ്കേതത്തിലെ മുഴുവൻ ടൂറിസം പരിപാടികളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു.
ദേശീയ കടുവ സംരക്ഷണ അതോറിറ്റി നിർദേശപ്രകാരം സംസ്ഥാന വനംവകുപ്പ് മേധാവിയാണ് ഇതുസംബന്ധിച്ച നിർദേശം അധികൃതർക്ക് നൽകിയത്.
സംസ്ഥാനത്ത് കോവിഡ് രോഗം കണ്ടെത്തിയശേഷം ഇത് രണ്ടാംതവണയാണ് തേക്കടി അടച്ചിടുന്നത്. തേക്കടി തടാകത്തിലെ ബോട്ട് സവാരിക്കു പുറമേ കാടിനുള്ളിലൂടെയുള്ള ട്രക്കിങ്, ബാംബൂ റിഫ്റ്റിങ്, ടൈഗർ ട്രയൽ ഉൾെപ്പടെ മുഴുവൻ പരിപാടികളും ശനിയാഴ്ച മുതൽ ഉണ്ടാവില്ല.
കോവിഡിെൻറ ഭാഗമായി ആദ്യം അടച്ചിട്ട ശേഷം തേക്കടിയിലെ ബോട്ട് സവാരി ഉൾെപ്പടെ പുനരാരംഭിച്ചെങ്കിലും വിനോദസഞ്ചാരികൾ വളരെ കുറവായിരുന്നു. കോവിഡിനെ തുടർന്ന് വിദേശ വിനോദസഞ്ചാരികൾ പൂർണമായും ഇല്ലാതായതിനുപുറമെ രാജ്യത്തിനകത്തുനിന്നുള്ള സഞ്ചാരികളുടെ എണ്ണവും നാമമാത്രമായിരുന്നു.
ഒന്നാംഘട്ട ലോക്ഡൗണും വിനോദ സഞ്ചാര മേഖലയുടെ അടച്ചിടലും വഴി വൻ നഷ്ടത്തിലായ ഈ രംഗത്തെ സ്ഥാപനങ്ങൾക്ക് ഇപ്പോഴത്തെ തേക്കടി അടച്ചിടൽ ഇരട്ടി പ്രഹരമാണ് നൽകുകയെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.