കുമളി: തേക്കടി ബോട്ട്ലാൻഡിങ്ങിലെ ലഘുഭക്ഷണശാലക്ക് ആന ഭീഷണിയായതോടെ ഉറക്കമിളച്ച് ജീവനക്കാർ. കാടിറങ്ങിവരുന്ന ഒറ്റയാനാണ് ദിവസങ്ങളായി ലഘുഭക്ഷണശാലക്ക് ഭീഷണി ഉയർത്തുന്നത്. തേക്കടിയിലെത്തുന്ന നൂറുകണക്കിന് വിദേശ, സ്വദേശ വിനോദസഞ്ചാരികൾക്ക് കുടിവെള്ളം മുതൽ ഭക്ഷണംവരെയുള്ള ആവശ്യങ്ങൾക്ക് ഏക ആശ്രയമാണ് താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന ലഘുഭക്ഷണശാല.
രാത്രി ലഘുഭക്ഷണശാലക്ക് സമീപമെത്തുന്ന ആന, അടുത്തിടെ ലഘുഭക്ഷണശാലക്ക് കേടുപാടുകൾ വരുത്തിയിരുന്നു. ഇവിടെ സൂക്ഷിച്ച പച്ചക്കറി, മാവ്, ഉപ്പ് ഉൾപ്പെടെ നിരവധി സാധനങ്ങൾ ഒറ്റയാൻ അകത്താക്കി. ഇത് പതിവാക്കിയതോടെയാണ് ജീവനക്കാർതന്നെ കാവലിരിക്കാൻ തീരുമാനിച്ചത്.
രാത്രി തീകത്തിച്ചശേഷം ഉറക്കമിളച്ചാണ് തൊഴിലാളികൾ കാവലിരിക്കുന്നത്. എന്നാൽ, ഇത് വകവെക്കാതെ കഴിഞ്ഞദിവസം പുലർച്ചെ ആനയെത്തി. നേരംവെളുത്തശേഷവും ലാൻഡിങ്ങിൽ ചുറ്റിത്തിരിഞ്ഞ ആന ഉച്ചയോടെയാണ് കാടുകയറിയത്.തടാകം നീന്തിക്കയറിയെത്തിയ ആന ദിവസങ്ങൾക്ക് മുമ്പ് തേക്കടിയിലെ ട്രക്കിങ് ഓഫിസിന്റെ പിൻഭാഗവും തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.