കുമളി: കാടും നാടും വെന്തുരുകുന്ന കൊടുംചൂടിൽ കാട്ടിലെ ജീവികൾക്ക് കുടിവെള്ളമൊരുക്കി വനപാലകർ. സംസ്ഥാന അതിർത്തിയിലെ മേഘമല വന്യജീവി സങ്കേതത്തിലാണ് കാട്ടിലെ കുളങ്ങളിലേക്ക് നാട്ടിൽനിന്ന് വെള്ളം എത്തിച്ച് നിറക്കുന്നത്.
വേനൽ ചൂട് കടുത്തതോടെ വെള്ളം തേടി ആന, മ്ലാവ്, പന്നി, കാട്ടുപോത്ത് എന്നിവ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങാതിരിക്കാനാണ് വനം വകുപ്പിെൻറ മുൻകരുതൽ.
കാട്ടിൽനിന്ന് മ്ലാവ്, പന്നി ഉൾെപ്പടെ ജീവികൾ നാട്ടിലിറങ്ങുന്നതിന് പിന്നാലെ ഇവയെ പിടികൂടാൻ കടുവ, പുലി ഉൾെപ്പടെ ജീവികളും ജനവാസ കേന്ദ്രങ്ങളിലെത്തും. ഇത് നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും പ്രശ്നം സൃഷ്ടിക്കാൻ സാധ്യതയേറെയാണ്. പെരിയാർ കടുവ സങ്കേതത്തോട് ചേർന്നുകിടക്കുന്ന മേഘമല കടുവ സങ്കേതത്തിലെ നീർച്ചാലുകളും ജലസ്രോതസ്സും വേനലിൽ പൂർണമായും വറ്റിയ നിലയിലാണ്.
ഈ സാഹചര്യത്തിലാണ് ഗൂഡല്ലൂർ വനമേഖലയുടെ വിവിധ ഭാഗങ്ങളിൽ റേഞ്ച് ഓഫിസർ അരുൺകുമാറിെൻറ നേതൃത്വത്തിൽ വെള്ളം എത്തിച്ച് കുടിവെള്ളത്തൊട്ടികൾ നിറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.