കുമളി: അരിക്കൊമ്പൻ ചുറ്റിത്തിരിഞ്ഞ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽനിന്ന് കൃഷിയിടത്തിലിറങ്ങിയ ആനക്കൂട്ടം ഏക്കറുണക്കിന് സ്ഥലത്തെ വാഴ, തെങ്ങ് കൃഷികൾ നശിപ്പിച്ചു. ആനക്കൂട്ടം കൃഷിയിടം നശിപ്പിച്ചതിനെ തുടർന്ന് രാജേന്ദ്രൻ (52) എന്ന കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചു. തേനി ഗൂഢല്ലൂർ കാഞ്ചിമരത്തുറൈയിലാണ് സംഭവം. അരിക്കൊമ്പനെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതോടെ ഭീതിയൊഴിഞ്ഞെന്നു കരുതിയിരുന്ന കർഷകർക്കാണ് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ ആനക്കൂട്ടത്തിന്റെ വിളയാട്ടം. തേനി ഗൂഢല്ലൂർ സ്വദേശികളായ രാജേന്ദ്രൻ, രമേഷ്, കുമരേശൻ, ജയകുമാർ, ചിന്നത്തേവർ എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. കൃഷിയിടത്തിലെ ആയിരക്കണക്കിന് വാഴ, തെങ്ങ് എന്നിവയെല്ലാം നശിച്ചു.
പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്ന അതിർത്തി വനമേഖല വഴിയാണ് ഇവിടേക്ക് ആനക്കൂട്ടം എത്തുന്നത്. മുമ്പ് ഈ കൃഷിയിടങ്ങൾക്ക് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിൽ കുരുങ്ങി വർഷങ്ങൾക്കു മുമ്പ് ഒരു ആന ചെരിഞ്ഞതോടെയാണ് വൈദ്യുതിവേലികൾ മുഴുവൻ നീക്കംചെയ്തത്. കർഷകരുടെ പേരിൽ അന്നെടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.