കുമളി: സംസ്ഥാന അതിർത്തിയിലെ വനമേഖലയിൽ കേരളത്തിൽ നിന്നുള്ള നായാട്ട് സംഘത്തിെൻറ അക്രമത്തിൽ തമിഴ്നാട് വനപാലകന് പരിക്ക്. തലക്ക് വെേട്ടറ്റ കുമളി സ്വദേശി ഖാജാ മൈതീനെ (41) തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. തമിഴ്നാട് അതിർത്തി വനമേഖലയായ മേഘമല വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട ചെല്ലാർകോവിൽമെട്ട്, മച്ചക്കൽ -ചുരങ്കനാർകാട്ടിലാണ് നായാട്ടുകാർ വനപാലകർക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്.
ഈ ഭാഗത്ത് കഴിഞ്ഞമാസം 16ന് കാട്ടുപോത്തിനെ വേട്ടയാടിയ ശേഷം അവശിഷ്ടങ്ങൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് കമ്പം റേഞ്ച് ഓഫിസർ അൻപിെൻറ നിർദേശപ്രകാരം വനപാലകരായ ഇളവരശൻ, ഖാജാ മൈതീൻ, ജയകുമാർ, മനോജ്കുമാർ, മഹാദേവൻ എന്നിവർ രാത്രി നിരീക്ഷണത്തിന് എത്തി. പ്രദേശത്ത് ടോർച്ച് പ്രകാശം കണ്ട് കാട്ടിനുള്ളിലെ സംഘത്തെ പിടികൂടാൻ ശ്രമം നടത്തുന്നതിനിടെ വേട്ടക്കാർ വനപാലകർക്കുനേരെ നിറയൊഴിക്കുകയായിരുന്നു.
ഒഴിഞ്ഞുമാറിയ വനപാലകർ തോക്കിൽ പിടിമുറുക്കിയതോടെ ഏഴംഗസംഘം വനപാലകരെ ആക്രമിച്ചശേഷം ഓടിമറഞ്ഞു. തോക്ക് പിടിച്ചുവാങ്ങാനുള്ള ശ്രമത്തിനിടെയാണ് ഖാജാ മൈതീന് വെട്ടേറ്റത്.
സംഭവസ്ഥലത്തുനിന്ന് നാടൻ തോക്ക്, കത്തികൾ, മ്ലാവിെൻറ കൊമ്പ് എന്നിവ കണ്ടെടുത്തു. തമിഴ്നാട് ഡി.ഐ.ജി വിജയകുമാരിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘവും തേനി ഡി.എഫ്.ഒ ലിയാഖത്തും സ്ഥലം സന്ദർശിച്ചു. തമിഴ്നാട്ടിൽനിന്നും വനം വകുപ്പിെൻറ പരിശീലനം നേടിയ നായ്ക്കളെയും തെളിവെടുപ്പിനെത്തിച്ചു. വനപാലകരുടെ പരാതിയെത്തുടർന്ന് അണക്കര, ചക്കുപള്ളം, അമരാവതി മേഖലകളിലെ ഏഴുപേർക്കെതിരെ ഗൂഡല്ലൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.